കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജരേഖയുണ്ടാക്കി?പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി..

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി 27ന് വിശദീകരണം നല്‍കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  • By Afeef Musthafa
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഫയലുകളില്‍ തിരിമറി കാട്ടിയെന്നും, മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കിയെന്നും ആരോപിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജേക്കബ് തോമസിനെതിരെയുള്ള റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു, സുപ്രീംകോടതി നിര്‍ദേശം ലംഘിച്ച് സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിച്ച് ഡിജിപിയെ മാറ്റി തുടങ്ങിയ ആരോപണങ്ങളുമുണ്ട്. പുറ്റിങ്ങള്‍ ദുരന്തം, ജിഷ വധക്കേസ് എന്നിവയില്‍ സെന്‍കുമാര്‍ വീഴ്ച വരുത്തിയെന്നാണ് നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.

nalininetto

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിവിധ കേസുകളില്‍ അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് നളിനി നെറ്റോ പൂഴ്ത്തിവെച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. തിരുവനന്തപുരം സ്വദേശി സതീഷ് വാസന്താണ് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ജനുവരി 27ന് വിശദീകരണം നല്‍കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Petition against principal secretary Nalini Netto. Petition submitted in Thiruvananthapuram vigilance court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X