താമരശ്ശേരി ബിഷപ്പിനെതിരെ കേസെടുക്കുമോ?

താമരശ്ശേരി ബിഷപ്പ് മാര്‍ തോമസ് ഇഞ്ചനാനിയലിനെതിരെയാണ് ഹര്‍ജി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ബിഷപ്പ് നടത്തിയ പ്രസംഗമാണ് പൊല്ലാപ്പുണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ ആയ അഡ്വ. എഎക്‌സ് വര്‍ഗീസാണ് ബിഷപ്പിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും എന്നാണ് ബിഷപ്പ് പ്രസംഗിച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ താമരശ്ശേരിയിലും പരിസരങ്ങളിലും നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തിരുന്നു.
സമൂഹത്തില്‍ സ്പര്‍ദ്ധയും വിദ്യേഷവും ഉണ്ടാക്കുന്നതാണ് പ്രസംഗം എന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിദ്വേഷം പരത്തുന്ന പ്രസംഗം നടത്താന്‍ ബിഷപ്പിനായാലും അധികാരവും അവകാശവും ഇല്ല. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 154 എ എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ആണ്.
കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ ഗാന്ധിയന്‍ സമരമുറയായ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവെയാണ് ബിഷപ്പിന്റെ രക്തച്ചൊരിച്ചില്‍ പ്രസഗം അരങ്ങേറിയത്. അപ്പോള്‍ തന്നെ അത് വന്‍ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications