കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമരശ്ശേരി ബിഷപ്പിനെതിരെ കേസെടുക്കുമോ?

  • By Soorya Chandran
Google Oneindia Malayalam News

Thamarassery Bishop
കൊച്ചി: കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ പലപ്പോഴും കേസെടുത്തിട്ടുണ്ട്. പലരേയും അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നേവരെ ഏതെങ്കിലും ബിഷപ്പിനെതിരെ കേസെടുത്തതായി അറിവില്ല. ഇപ്പോഴിതാ ഒരു ബിഷപ്പിനെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോടതയില്‍ ഒരു ഹര്‍ജി എത്തിയിരിക്കുന്നു.

താമരശ്ശേരി ബിഷപ്പ് മാര്‍ തോമസ് ഇഞ്ചനാനിയലിനെതിരെയാണ് ഹര്‍ജി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ബിഷപ്പ് നടത്തിയ പ്രസംഗമാണ് പൊല്ലാപ്പുണ്ടാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ അഭിഭാഷകന്‍ ആയ അഡ്വ. എഎക്‌സ് വര്‍ഗീസാണ് ബിഷപ്പിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും എന്നാണ് ബിഷപ്പ് പ്രസംഗിച്ചത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ താമരശ്ശേരിയിലും പരിസരങ്ങളിലും നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തിരുന്നു.

സമൂഹത്തില്‍ സ്പര്‍ദ്ധയും വിദ്യേഷവും ഉണ്ടാക്കുന്നതാണ് പ്രസംഗം എന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിദ്വേഷം പരത്തുന്ന പ്രസംഗം നടത്താന്‍ ബിഷപ്പിനായാലും അധികാരവും അവകാശവും ഇല്ല. ഇത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 154 എ എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ആണ്.

കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ ഗാന്ധിയന്‍ സമരമുറയായ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്യവെയാണ് ബിഷപ്പിന്റെ രക്തച്ചൊരിച്ചില്‍ പ്രസഗം അരങ്ങേറിയത്. അപ്പോള്‍ തന്നെ അത് വന്‍ വിവാദത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

English summary
Petition against Thamarassery Bishop for hate speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X