കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചു'; എം സ്വരാജിന്റെ ഹർജിയില്‍ ബാബുവിന് ഹൈക്കോടതി നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ ഫലം ചോദ്യം ചെയ്ത് മുന്‍ എംഎല്‍എ എം സ്വരാജ് സമർപ്പിച്ച ഹർജിയില്‍ കെ ബാബു എംഎല്‍എക്ക് ഹൈക്കോടതി നോട്ടീസ്. കെ ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് സ്വരാജ് ഹർജി നൽകിയത്. മതചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്നാണ് സ്വരാജ് ഉന്നയിച്ചിട്ടുള്ള ആരോപണം. അതേ സമയം പാർട്ടിക്കാർ തന്നെ വോട്ട് മറിച്ചെന്നും ആരോപണമുയർന്നിട്ടുണ്ട്.

'സ്ത്രീവിഷയങ്ങളില്‍ ഇടപെടുന്ന എമ്പോക്കി': കമലിനെ സര്‍ക്കാര്‍ പുറത്താക്കണമെന്ന് ശാന്തിവിള ദിനേശ്'സ്ത്രീവിഷയങ്ങളില്‍ ഇടപെടുന്ന എമ്പോക്കി': കമലിനെ സര്‍ക്കാര്‍ പുറത്താക്കണമെന്ന് ശാന്തിവിള ദിനേശ്

1

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ ബാബു ശബരിമല വിഷയം ഉന്നയിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചു എന്നാണ് സ്വരാജിന്റെ ഹർജിയിലെ സുപ്രധാന വാദം. അതുകൊണ്ട് കെ. ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി കഴിഞ്ഞ ജൂണ്‍ 15നാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. ഹർജി ഓണാവധിയ്ക്ക് ശേഷം കോടതി പരിഗണിക്കും.

2

ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് പ്രകാരം ജാതി, സമുദായം, മതം തുടങ്ങിയവയുടെ പേരിൽ വോട്ട് ചോദിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് കൂടി അടിസ്ഥാനമാക്കിയാണ് ഹർജി നൽകയിട്ടുള്ളത്. ശബരിമല വിഷയത്തിൽ എം സ്വരാജ് നടത്തിയ പ്രസംഗം തൃപ്പൂണിത്തുറ മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്.

3


തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ബാബു നേരിട്ടെത്തി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചുവെന്നും അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നും എം സ്വരാജ് വാദിക്കുന്നുണ്ട്. അയ്യനെ കെട്ടിക്കാന്‍ വന്ന സ്വരാജിനെ കെട്ടുകെട്ടിക്കണം എന്ന തരത്തില്‍ ചുമരെഴുത്തുകള്‍ വരെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായെന്നും അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച സ്ലിപ്പുകള്‍ വോട്ടർമാർക്കിടയിൽ വിതരണം ചെയ്തുവെന്നും സ്വരാജ് ഹർജിയിൽ പറയുന്നു. ഈ സ്ലിപ്പിൽ ബാബുവിന്റെ പേരും ചിഹ്നവുമുണ്ടായിരുന്നുവെന്നും എം സ്വരാജ് ഹർജിയില്‍ പറയുന്നുണ്ട്.

4

തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ ബാബുവിന് ലഭിച്ചതുകൊണ്ടാണ് താൻ പരാജയപ്പെട്ടതെന്ന് ബിജെപി ടിക്കറ്റിൽ ഇതേ മണ്ഡലത്തിൽ മത്സരിച്ച കെഎസ് രാധാകൃഷ്ണനും പ്രതികരിച്ചിരുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
5

ഈ മണ്ഡലത്തിൽ 992 വോട്ടുകളുടെ വ്യത്യാസത്തിലാണ് എം സ്വരാജിനെ പിന്നിലാക്കി കെ ബാബു വിജയിക്കുന്നത്. എൽഡിഎഫ് വിജയ പ്രതീക്ഷ വെച്ചിരുന്ന എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. ഇടത് സർക്കാരിന് കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായെങ്കിലും കെ ബാബുവിനോട് മത്സരിച്ച എം സ്വരാജ് പരാജയപ്പെട്ടത് പാർട്ടിയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്.

English summary
Petition against Thrippunithura Assembly election results, High court sent notice after M Swaraj's plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X