ദിലീപിന്റെ മള്‍ട്ടിപ്ലക്സ് പുറംപോക്ക് ഭൂമിയിലോ...?
കൊച്ചി: ജനപ്രിയ നായകന് ദിപീലിന്റെ കഷ്ടകാലം തീരുന്നില്ലേ... കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ദിലീപ് സിനിമകള്‍ മിക്കവയും ജനങ്ങള്‍ തള്ളി. കൂടാതെ മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധവും പിരിഞ്ഞു. ഇപ്പോഴിതാ ദിലീപിനെ തേടി പുതിയൊരു വിവാദം.
ചാലക്കുടിയില്‍ ദിലീപിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന മള്‍ട്ടിപ്ലക്സ് ആണ് വിവാദത്തിലായിരിക്കുന്നത്. ഡി സിനിമാസ് എന്ന് പേരിട്ടിരിക്കുന്ന തീയേറ്റര്‍ കോംപ്ലക്സ് നിര്‍മിച്ചിരിക്കുന്നത് പുറംപോക്ക് ഭൂമിയിലാണെന്നാണ് ആക്ഷേപം.

മനോരമ ഓണ്‍ലൈന്‍ ആണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. അഭിഭാഷകനായ കെസി സന്തോഷ് ആണ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം എന്നാണ് പരാതിക്കാരന് പറയുന്നത്. പിന്നീടിത് മിച്ചഭൂമിയായി സര്‍ക്കാര്‍ വകയിരുത്തി. എന്നാല്‍ 2006 ല്‍ ആണ് ദിലീപ് ഇവിടെ നിന്ന് ഒരേക്കറോളം സ്ഥലം വാങ്ങിയത്. ഇതിന്റെയെല്ലാം രേഖകള്‍ തന്റെ കയ്യിലുണ്ടെന്നാണ് അഭിഭാഷകന്റെ അവകാശവാദം.
കഴിഞ്ഞ വര്‍ഷം തന്നെ ഇത് സംബന്ധിച്ച വിവാദങ്ങള്‍ തുടങ്ങിയിരുന്നു. അന്ന് സന്തോഷ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് വിഷയത്തില്‍ പരാതി നില്കിയതായും പറയുന്നുണ്ട്. എന്നാല്‍ ദിലീപ് മള്‍ട്ടിപ്ലക്സ് പണിത ഭൂമി പുറമ്പോക്കല്ലെന്നാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ അന്ന് വ്യക്തമാക്കിയത്.
ദിലീപിന്റെ ഡി സിനമാസിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോഴത്തെ പരാതിക്ക് പിന്നില്‍ മറ്റ് ചില താത്പര്യങ്ങള്‍ ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications