കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുണ്ടിനും കപ്പിനുമിടയിൽ ശശീന്ദ്രന്റെ മന്ത്രിക്കസേര.. കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹർജി

Google Oneindia Malayalam News

കൊച്ചി: ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എകെ ശശീന്ദ്രന് അടുത്ത കെണി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തൈക്കാട് സ്വദേശിനിയായ മഹാലക്ഷ്മി എന്ന സാമൂഹ്യ പ്രവര്‍ത്തകയാണ് ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കരുത് എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതും മഹാലക്ഷ്മി തന്നെയായിരുന്നു. നാളെ എകെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് കെണിയായി ഹര്‍ജി കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

പോലീസിനെ വെള്ളംകുടിപ്പിച്ച് മാർട്ടിൻ വീണ്ടും.. സുനിയുമായുള്ള ഫോൺസംഭാഷണം വ്യാജമെന്ന് ഹർജിപോലീസിനെ വെള്ളംകുടിപ്പിച്ച് മാർട്ടിൻ വീണ്ടും.. സുനിയുമായുള്ള ഫോൺസംഭാഷണം വ്യാജമെന്ന് ഹർജി

saseendran

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക നല്‍കിയ മൊഴി പരിഗണിച്ചാണ് ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി വെറുതെ വിട്ടത്. എന്നാല്‍ കേസില്‍ മറ്റ് സാക്ഷിമൊഴികളും രേഖകളും ഉണ്ടെന്നും ഇവ പരിഗണിക്കണം എന്നും ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു. കേസില്‍ കോടതി വിധി പറയുന്നതിന് തൊട്ട് മുന്‍പ് ഒത്തുതീര്‍പ്പാക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. കോടതി വിധിയോടെ ശശീന്ദ്രന് മന്ത്രിസഭയിലെക്ക് തിരികെ വരാനുള്ള വഴി ഒരുങ്ങിയിരിക്കുകയായിരുന്നു. അതേസമയം ഹർജിയും സത്യപ്രതിജ്ഞയും തമ്മിൽ ബന്ധമില്ലെന്ന് എകെ ശശീന്ദ്രൻ പ്രതികരിച്ചു. ഹർജിക്ക് പിന്നിലാരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും ശശീന്ദ്രൻ ആവശ്യപ്പെട്ടു.

English summary
AK Saseendran in trouble; Another petition at High Court against the Ex Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X