കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിസം :അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

  • By Aiswarya
Google Oneindia Malayalam News

തൃശൂര്‍: വിവാദം വിട്ടൊഴിയാതെ ലാലിസം. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ച ലാലിസം എന്ന കലാപരിപാടിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.

പൊതുപ്രവര്‍ത്തകനായ പിഡി ജോസഫാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷണ്‍, നടന്‍ മോഹന്‍ലാല്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മോഹന്‍ലാലിനെ ഉള്‍പ്പെടുത്തി മന്ത്രി തിരുവഞ്ചൂരും ഭരത്ഭൂഷണും ചേര്‍ന്നു തുക തട്ടിയെടുക്കാനുള്ള പരിപാടിയായിരുന്നു ലാലിസം എന്നു ഹര്‍ജിയില്‍ പറയുന്നു.

lalisom

ലാലിസം വിവാദമായ സാഹചര്യത്തില്‍ നേരത്തേ സര്‍ക്കാര്‍ നല്‍കിയ 1.80 കോടിക്കുപകരം 1.60 കോടിയാണ് മോഹന്‍ലാല്‍ തിരികെ നല്‍കിയത്. ഗെയിംസിന്റെ ഭാഗമായി സ്‌റേഡിയങ്ങള്‍ മോടി പിടിപ്പിച്ചതിലും കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നു ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ 1.8 കോടിക്കുപകരമായി 1.6 കോടി രൂപ മാത്രമാണ് മോഹന്‍ലാല്‍ തിരികെ നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.ഹര്‍ജി കോടതി ഫെബ്രവരി 10ന് പരിഗണിക്കും.

English summary
one of the activist pd joseph sumbit file aginst lalisam in trissur vigilance court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X