Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പള്ളിക്കെതിരെ വനിതയുടെ പരാതി; സ്ത്രീകളുടെ ആത്മവീര്യം കെടുത്തുന്ന പരാമര്‍ശം

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരായ പരാതിയില്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലിസില്‍ പരാതി. കൊവിഡ് റാണിയെന്ന പ്രയോഗം സ്ത്രീകളുടെ ആത്മവീര്യം കെടുത്തുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേര്‍സ് വനിതാ വിഭാഗം വഞ്ചിയൂര്‍ യൂണിറ്റ് കണ്‍വീനര്‍ സരസ്വതിയാണ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ മനപൂര്‍വ്വം കളങ്കപ്പെടുത്താനാണ് മുല്ലപ്പള്ളിയുടെ ശ്രമമെന്നും പരാതിയില്‍ ആരേപിക്കുന്നു.

MULLAPPALLY

കോഴിക്കോട് നിപ പടര്‍ന്നുപിടിക്കുന്ന സമയത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഗസ്റ്റ് റോളില്‍ മാത്രമാണ് ജില്ലയില്‍ എത്തിയതെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങളായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത്.

Recommended Video

cmsvideo
    ശൈലജ ടീച്ചർ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം | Oneindia Malayalam

    നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോള്‍ കൊവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമത്തിലാണെന്നും മുല്ലപ്പള്ളി പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുല്ലപ്പള്ളിയുടെ പരാമശത്തിനെതിരെ വലിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. നിപ ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് അടക്കം മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. അദ്ദേഹത്തിന്റെ പരാമര്‍ശം പുച്ഛിച്ച് തള്ളേണ്ടതാണെന്നായിരുന്നു സജീഷ് പ്രതികരിച്ചത്. പിന്നാലെ സജീഷിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുകയും ഉണ്ടായി.

    സജീഷിന്റെ ജോലി തടസപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നിവരെയാണ് പെരുവണ്ണമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. മുല്ലപ്പള്ളിക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സജീഷ് ജോലി ചെയ്യുന്ന കൂത്താളി ആരോഗ്യകേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
    മാര്‍ച്ചിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്ത കുറ്റത്തിന് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഡി സി സി സെക്രട്ടറി മുനീര്‍ എരവത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി തുടങ്ങിയ പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

    മുല്ലപ്പള്ളിയുടെ പരാമര്‍ശം കേട്ടില്ലെന്ന് ചിന്തിക്കാനാണ് ഇഷ്ടം എന്നായിരുന്നു കെകെ ശൈലജ പ്രതികരിച്ചത്. ഇവരാരും സഹായിക്കേണ്ട്. പക്ഷെ പരിഹസിക്കരുത്. നിപ സമയത്ത് ഗസ്റ്റ് ആര്‍ടിസ്റ്റായിരുന്നോയെന്ന് ജനം വിലയിരുത്തട്ടെയെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധ തന്ത്രം മികച്ചതാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ നിന്നും ഒരു ഭാഗം അടര്‍ത്തിയെടുത്തതാണ് വിവാദത്തിനിടയാക്കിയതെന്ന് മുല്ലപ്പള്ളി പിന്നീട് പ്രതികരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+