പെട്രോ കെമിക്കല്‍ പാര്ക്കിന് നാളെ തുടക്കം;പ്രതീക്ഷിക്കുന്നത് പതിനായിരം തൊഴിലവസരങ്ങള്‍
തിരുവനന്തപുരം:കേരളത്തിന്റെ വ്യവസായിക മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്കാന് പര്യാപ്തമായ പെട്രോകെമിക്കല്‍ പാര്ക്കിന് നാളെ തുടക്കമിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എഫ്എസിടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 482 ഏക്കറിലാണ് പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ക്കായി കിന്പ്രാ പാര്‍ക്ക് ഒരുക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കേരളത്തിൻ്റെ വ്യാവസായിക മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്താൻ പര്യാപ്തമായ കൊച്ചിയിലെ പെട്രോ കെമിക്കൽ പാർക്കിനു നാളെ തുടക്കമിടുകയാണ്.ഓട്ടോമൊബൈല്‍, കെട്ടിടനിര്‍മ്മാണ സാമഗ്രികൾ, പ്ലാസ്റ്റിക്, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണമാണ് ഇവിടെ പ്രധാനമായും കേന്ദ്രീകരിക്കുക. കൂടാതെ, വ്യവസായ അനുബന്ധമായ ലോജിസ്റ്റിക്സ് സൗകര്യം വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

എഫ്.എ.സി.ടി-യില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 482 ഏക്കറിലാണ് പെട്രോ കെമിക്കല്‍ വ്യവസായങ്ങള്‍ക്കായി കിന്‍ഫ്ര പാര്‍ക്ക് ഒരുക്കുന്നത്. ഇത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ പാരിസ്ഥിതിക അനുമതി പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞു. നിലവില്‍, ബി പി സി എല്ലിന് 171 ഏക്കര്‍ പാര്‍ക്കില്‍ അനുവദിച്ചു കഴിഞ്ഞു. 229 ഏക്കറാണ് മറ്റു വ്യവസായ സംരംഭങ്ങള്‍ക്ക് അനുവദിക്കുക. സംരംഭങ്ങള്‍ തുടങ്ങാനായി ഇപ്പോള്‍ തന്നെ ഇരുപതോളം അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു.
തുറമുഖവും എയര്‍പോര്‍ട്ടും കണ്ടെയ്നര്‍ ടെര്‍മിനലും അടുത്തടുത്തായതിനാല്‍ വലിയ വികസന സാധ്യതകളാണ് പെട്രോ കെമിക്കല്‍ പാര്‍ക്കിനുള്ളത്. ഗെയ്ല് വാതക പൈപ് ലൈന്‍ മുഖാന്തിരം കുറഞ്ഞ ചെലവില്‍ പരിസ്ഥിതി സൗഹൃദമായ ഇന്ധനം പാർക്കിൽ ലഭ്യമാകും. പാര്‍ക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുന്നതോടെ 10000 പേര്‍ക്ക് നേരിട്ടും അത്ര തന്നെ ആളുകള്‍ക്ക് പരോക്ഷമായും തൊഴിലവസരം സൃഷ്ടിക്കപ്പെടും.
കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാൻ സാധിച്ചു എന്നത് ഈ സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണ്. നീതി ആയോഗിന്റെ ഏറ്റവും പുതിയ 'ഇന്ത്യ ഇന്നൊവേഷന് സൂചിക' പ്രകാരം അനുകൂലമായ ബിസിനസ് സാഹചര്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണ്. പ്ലാനിങ്ങ് ബോര്‍ഡ് സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ രത്തന്‍ ടാറ്റ, അസിം പ്രേംജി, ആനന്ദ് മഹീന്ദ്ര തുടങ്ങിയ വ്യവസായ പ്രമുഖര്‍ കേരളത്തിലെ നിക്ഷേപരംഗത്തെ പ്രശംസിക്കുകയാണുണ്ടായത്. ഇത് വലിയൊരു അംഗീകാരമാണ്. കേരളത്തിൻ്റെ വ്യാവസായിക മേഖലയിൽ ഉണ്ടായ പുതിയ മുന്നേറ്റത്തിനു ലഭിച്ച അംഗീകാരമാണ് നിക്ഷേപകരുടെ ഭാഗത്ത് നിന്നുയർന്നു വരുന്ന മികച്ച പിന്തുണ. കേരളത്തിൻ്റെ സാമ്പത്തിക പുരോഗതിയിൽ ഈ മാറ്റം പ്രതിഫലിക്കുക തന്നെ ചെയ്യും.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications