കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോകെമിക്കൽ പാർക്ക്; ശിലാസ്ഥാപനം ഫെബ്രുവരി 9 ന് മുഖ്യമന്ത്രി നിർവ്വഹിക്കും

Google Oneindia Malayalam News

തിരുവനന്തപുരം; കൊച്ചിയില്‍ ബിപിസിഎല്ലിന്റെ സഹകരണത്തോടെ പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുകയാണ് വ്യവസായ വകുപ്പിന് കീഴിലെ കിന്‍ഫ്ര. ബി.പി.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ റിഫൈനറിയുടെ വിപുലീകരണവും അതുവഴി ലഭിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഒരു ക്ലസ്റ്റര്‍ സ്ഥാപിക്കുക എന്നതുമാണ് പാര്‍ക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.റ്റി യില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 481.79 ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്.

cm

നിലവില്‍ 171 ഏക്കര്‍ ഭൂമി ബി.പി.സി.എല്ലിന്റെ വികസനത്തിനായി പാട്ട വ്യവസ്ഥയില്‍ അനുവദിച്ചു കഴിഞ്ഞു. 33% ഭൂമി ഹരിത ബെല്‍റ്റ് സ്ഥാപിക്കുന്നതിനായി നിലനിര്‍ത്തും. 229 ഏക്കര്‍ ഭൂമിയാണ് വ്യവസായ സംരംഭങ്ങള്‍ക്കായി പെട്രോകെമിക്കല്‍ പാര്‍ക്കില്‍ ലഭ്യമാവുക.
ദിവസത്തില്‍ 12 മില്യണ്‍ ലിറ്റര്‍ ജലവിതരണം നടത്താനുള്ള സൗകര്യം, 11, 33 കിലോവാട്ട് വൈദ്യുതി വിതരണം, മലിനീകരണ നിയന്ത്രണ പ്ലാന്റ്, ഗെയില്‍ വാതക പൈപ്പ് ലൈന്‍, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പാര്‍ക്കില്‍ കിന്‍ഫ്ര ഒരുക്കും. 300 കോടി രൂപ ചെലവില്‍ ഒരുക്കുന്ന പാര്‍ക്ക് 30 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ഫാര്‍മ്മസ്യൂട്ടിക്കല്‍ ഉല്പന്നങ്ങള്‍, ടെക്സ്റ്റൈല്‍ ഉല്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ എന്നീ മേഖലയിലാണ് പെട്രോകെമിക്കല്‍ പാര്‍ക്കില്‍ പ്രധാനമായും നിക്ഷേപ സാധ്യതകള്‍ ഉള്ളത്. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നിലവില്‍ കിന്‍ഫ്രയ്ക്ക് 17 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ക്കെല്ലാം ജില്ലാതല അലോട്ട്മെന്റ് കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ച സംരംഭകര്‍ക്ക് ശിലാസ്ഥാപന ചടങ്ങില്‍ ലെറ്റര്‍ ഓഫ് ഇന്റിമേഷന്‍ കൈമാറും. പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 10,000 ത്തോളം തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും അത്രയുംതന്നെ തൊഴിലവസരങ്ങള്‍ പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വ്യവസായമേഖലയില്‍ വിപ്ലവം തീര്‍ക്കുന്ന കൊച്ചി-ബംഗുളൂരു വ്യവസായ ഇടനാഴി വരുന്നതോടെ പാര്‍ക്കിന് വലിയ പ്രാധാന്യം കൈവരുമെന്നും മന്ത്രി പറഞ്ഞു.

'പിൻവാതിൽനിയമനം; പഴയവിവാദങ്ങൾ പോലെ ഇതും യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാവും''പിൻവാതിൽനിയമനം; പഴയവിവാദങ്ങൾ പോലെ ഇതും യുഡിഎഫിനും ബിജെപിക്കും തിരിച്ചടിയാവും'

 വിക്ടറും പുതുശ്ശേരിയും വേണ്ട; തിരുവല്ല സീറ്റില്‍ വിജയിച്ച് കാണിക്കാമെന്ന് കോണ്‍ഗ്രസ്, സീറ്റ് ഏറ്റെടുക്കണം വിക്ടറും പുതുശ്ശേരിയും വേണ്ട; തിരുവല്ല സീറ്റില്‍ വിജയിച്ച് കാണിക്കാമെന്ന് കോണ്‍ഗ്രസ്, സീറ്റ് ഏറ്റെടുക്കണം

'കേരളത്തിലെ ബിജെപിയുടെ 2026 സ്ട്രാറ്റജി..യുപിയിലും ഗുജറാത്തിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം';മുന്നറിയിപ്പ്'കേരളത്തിലെ ബിജെപിയുടെ 2026 സ്ട്രാറ്റജി..യുപിയിലും ഗുജറാത്തിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം';മുന്നറിയിപ്പ്

English summary
Petrochemical park; The foundation stone will be laid by the Chief Minister on February 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X