Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തും കാസർകോഡും 100 കടന്ന് പെട്രോൾ വില, വിലക്കയറ്റം ഒരു മാസത്തിനിടെ 14ാം തവണ

തിരുവനന്തപുരം/ദില്ലി: പെട്രോള്‍ വിലയില്‍ ഇന്നും വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 35 പൈസയാണ് വര്‍ധിച്ചത്. ഡീസലിന് 37 പൈസയും വര്‍ധിച്ചു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് പെട്രോള്‍ വില ഡീസലിന് നൂറ് രൂപയായത്. തിരുവനന്തപുരം നഗരത്തിലും കാസര്‍കോഡും പെട്രോള്‍ ലിറ്ററിന് വില നൂറ് രൂപ കടന്നിരിക്കുകയാണ്. കൊച്ചിയില്‍ പെട്രോള്‍ വില നൂറിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.

നിലവില്‍ കൊച്ചി നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 98.21 രൂപയാണ്. ഡീസലിന് വില 95.16 രൂപയുമാണ്. അതേസമയം തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് വില 100.15 രൂപയാണ്. ഡീസലിന് വില 95.99 രൂപയുമാണ്. കാസര്‍കോട് പെട്രോളിന് വില 100.16 രൂപയാണ്.

petrol

സംസ്ഥാനത്ത് 2020 മാര്‍ച്ചില്‍ 71 രൂപയായിരുന്ന പെട്രോള്‍ വിലയാണ് 2021 ജൂണില്‍ സെഞ്ച്വറി അടിച്ച് നില്‍ക്കുന്നത്. ഇന്ധന വില നൂറ് കടന്നെങ്കിലും സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാത്രമല്ല ഇന്ധന വില ജിഎസ്ടി പരിധിയില്‍ കൊണ്ട് വരുന്നതിനോടും സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നില്ല. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് വന്‍ വരുമാന നഷ്ടമുണ്ടാക്കുന്നതാവും ആ തീരുമാനം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

പെട്രോളിന് ഇന്ന് 35 പൈസ വര്‍ധിച്ചതോടെ രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് വില 98.11 രൂപയാണ്. ഡീസലിന് വില 88.65 രൂപയാണ് ദില്ലിയില്‍ ഒരു മാസത്തിനിടെ ഇത് പതിനാലാം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, ബീഹാര്‍, കര്‍ണാടക, രാജസ്ഥാന്‍, ലഡാക്, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നിവിടങ്ങളിലാണ് കേരളത്തെ കൂടാതെ പെട്രോള്‍ വില നൂറിലെത്തിയിരിക്കുന്നത്.

ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    പെട്രോൾ വില 50 രൂപയാകും.. ഞെട്ടിക്കും പ്ലാനുമായി അബ്ദുള്ളകുട്ടി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+