ഇന്നും ഇന്ധനവില കൂട്ടി; തിരുവനന്തപുരത്ത് 101 അടുത്ത് പെട്രോള്‍ വില, ഈ മാസം വര്‍ദ്ധിപ്പിക്കുന്നത് 17ാം തവണ
ദില്ലി: കൊവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് മേല്‍ ഇരുട്ടടിയായി ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടിയത്. ആറ് മാസത്തിനിടെ രാജ്യത്ത് ഇന്ധനവില കൂട്ടിയത് 58 തവണയാണ്. കൂടാതെ ഈ മാസം മാത്രം 17 തവണ ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഇന്നും വില വര്‍ദ്ധിച്ചതോടെ തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയായി. ഡീസലിന് 95.75 രൂപയും ആയി.

അതേസമയം, രാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ ഈ മാസം 30ന് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കേരളത്തില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഈ പ്രതിഷേധം ചരിത്ര വിജയമാക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തിയാണ് കേരളം വന്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. വൈകീട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും സമരമെന്ന് വിജയരാഘവന്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications