പെട്രോള്‍-ഡീസല്‍ വില ഇന്നും വർധിക്കും: കൂട്ടൂന്നത് യഥാക്രമം 83, 77 പൈസ
ദില്ലി: പെട്രോള്‍-ഡീസല്‍ വില തുടർച്ചയായ നാലാം ദിനവും വർധിപ്പിക്കുന്നു. പെട്രോള്‍ ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 77 പൈസയുമാണ് നാളെ വർധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം.കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത് .
മാര്‍ച്ച് 22 ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ വർധനവ് ഉണ്ടാവാന് തുടങ്ങിയത്. അതിന് മുമ്പ് മാസങ്ങളോളം വർധന് ഉണ്ടായിരുന്നില്ല. റഷ്യ-യുക്രൈന്‍ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില വലിയ തോതില്‍ വർധിച്ചിട്ടും ഇന്ത്യയിലെ എണ്ണ വിലയില്‍ തിരഞ്ഞെടുപ്പ് മാസങ്ങളില്‍ മാറ്റം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമായിരുന്നു കൂട്ടിയത്. അതിന് മുമ്പ് പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയും വർധിച്ചു.എല്ലാ ദിവസവും ഇന്ധന വില പുതുക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ വില വർധന മിക്ക ദിവസവും ഉണ്ടാകാം എന്നാണ് റിപ്പോർട്ട്. ഒറ്റയടിക്ക് വില കൂട്ടില്ല. എന്നാൽ, പതുക്കെ വില വർധിപ്പിക്കുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.












Click it and Unblock the Notifications