വെള്ളറട വില്ലേജ് ഓഫീസ് സ്‌ഫോടനം; ആക്രമണത്തിന് പിന്നില്‍ മൂന്നംഗസംഘം
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസ് സ്‌ഫോൗടനത്തിനു പിന്നില്‍ മൂന്നംഗസംഘമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച തര്‍ക്കമാണ്
സ്‌ഫോടനത്തിന്റെ കാരണമെന്നാണ് വിവരം. വില്ലേജ് ഓഫീസിലെത്തിയ മൂന്നംഗ സംഘത്തിലെ ഹെല്‍മെറ്റ് വെച്ച് മുഖം മറച്ച വ്യക്തിയാണ് ഓഫീസിനുള്ളില്‍ പ്രവേശിച്ച് പെട്രോള്‍ ബോംബ് എറിഞ്ഞത്.

ആക്രമണത്തില്‍ ഓഫീസ് ഭാഗീകമായി കത്തി നശിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സ്‌ഫോടനത്തില്‍ പരിക്കേറ്റ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമണത്തില്‍ പരിക്കേറ്റ ഏഴ് പേരില്‍ വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിന്റെ നില ഗുരുതരമാണ്. വില്ലേജ് ഓഫീസര്‍ മോഹന്‍, അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ കൃഷ്ണകുമാര്‍ മറ്റ് ജീവനക്കാരായ പുഷ്പം, പ്രഭാകരന്‍ എന്നിവരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ ഹോമിയോ ആശുപത്രിയിലെ ജീവനകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications