കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടർച്ചയായ 47ാം ദിവസവും പെട്രോൾ-ഡീസൽ വില മുകളിലേക്ക് കുതിക്കുന്നു, ഈ മാസം മാത്രം വൻ ഉയർച്ച

Google Oneindia Malayalam News

കൊച്ചി: തുടര്‍ച്ചയായ നാല്‍പ്പത്തിയേഴാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. സംസ്ഥാനത്ത് പെട്രോളിന് 22 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് വില 84.62 രൂപയായി. ഡീസലിന് 78.47 രൂപയാണ് ഇന്നത്തെ വില. ഇന്നും വില ഉയര്‍ന്നതോടെ സെപ്റ്റംബര്‍ മാസത്തില്‍ മാത്രം പെട്രോളിന്റെ വിലയില്‍ 2.56 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഈ മാസം വര്‍ധിച്ചത് 2.94 രൂപയുമാണ്.

FUEL

ദില്ലിയില്‍ പെട്രോളിന്റെ വില 28 പൈസ കൂടി 81.28 രൂപയായി. ദില്ലിയില്‍ ഡീസലിന് 73.30 ആണ് ഇന്നത്തെ വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 88.67 രൂപയായി 90ലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. മുംബൈയിലെ ഡീസല്‍ വില ലിറ്ററിന് 77.82 രൂപയാണ്.

സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് രാജ്യത്തെ ഇന്ധന വില ദിനംപ്രതി കുതിച്ച് കൊണ്ടിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെ വില കുതിച്ച് കയറുന്നത് പിടിച്ച് കെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. ഇന്ധനത്തിന് കേന്ദ്ര എക്‌സൈസ് തീരുവ കുറയ്ക്കണമെന്നും ഇന്ധന വില ജിഎസ്ടിക്ക് കീഴില്‍ ഉള്‍പ്പെടുത്തണം എന്നുമുള്ള ആവശ്യങ്ങള്‍ ശക്തമാവുകയാണ്.

മോദിയെ ഇടിക്കാൻ മോഹൻലാലും ഇറങ്ങിയോ? ഗണപതിയുടെ ചിത്രമിട്ടത് പാളി, ഇത് പഞ്ച് മോദി ചലഞ്ചോ?മോദിയെ ഇടിക്കാൻ മോഹൻലാലും ഇറങ്ങിയോ? ഗണപതിയുടെ ചിത്രമിട്ടത് പാളി, ഇത് പഞ്ച് മോദി ചലഞ്ചോ?

English summary
Petrol, Diesel price rate today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X