കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത്‌ ഇന്ധന വില വീണ്ടും കൂടി; പെട്രോള്‍ ലിറ്ററിന്‌ 88.83 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ദ്ധിച്ചു. പെട്രോളിന്‌ ലിറ്ററിന്‌ 88രൂപ 83 പൈസയായി. ഡീസല്‍ വില 82 രൂപ 92 പൈസയായി. രാജ്യാന്തര വിപണിയിലും വില കൂടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ്‌ വന്നതാണ്‌ വില കൂടാനുള്ള പ്രധാന കാരണം. വിലയിടിവ്‌ തടയാന്‍ ഉല്‍പാദനം കുറക്കുമെന്ന ഒപെക്‌ രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.

Recommended Video

cmsvideo
Fuel prices rise again in Kerala | Oneindia Maayalam

കൊച്ചിയില്‍ പെട്രോളിന്‌ 87.11 രൂപയും ഡീസലിന്‌ 81.35 രൂപയുമാണ്‌ ഇന്നത്തെ വില. തിരുവനന്തപുരത്ത്‌ പെട്രോള്‍ ലിറ്ററിന്‌ 88.83 രൂപയും ഡീസല്‍ 82.96 രൂപയായി ഉയര്‍ന്നു.

petrol

2021 ആരംഭിച്ചതിന്‌ ശേഷം ലിറ്ററിന്‌ 2.96 രൂപയുടെ വര്‍ധനവ്‌ ആണ്‌ ഉണ്ടായത്‌. ഡീസലിന്‌ 3.13 രൂപയുടെ വര്‍ധനവും. വ്യാഴാഴ്‌ച്ച കൊച്ചിയില്‍ പെട്രോളിന്‌ 86.81 രൂപയും ഡീസലിന്‌ 81.03 രൂപയുമാണ്‌ നിരക്ക്‌ . ഫെബ്രുവരി 1മുതല്‍ സിഎന്‍ജിയുടെ വിലയും കൂടി. കിലോയ്‌ക്ക്‌ രണ്ടുരൂപ വര്‍ധിച്ച്‌ 59.50 രൂപയാണ്‌ നിലവിലെ നിരക്ക്‌.

കഴിഞ്ഞ ദിവസം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില സിലിന്‍ഡറിന്‌ 25 രൂപയാണ്‌ വര്‍ധിച്ചത്‌. ഇതോടെ കൊച്ചിയില്‍ വില 726 രൂപയായി. പാചകവാതക വിലയില്‍ നല്‍കിയിരിക്കുന്ന സബ്‌സിഡി അടുത്തിടെ പൂര്‍ണമായും നിര്‍ത്തിയിരുന്നു. വാണീജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോ സിലിന്‍ഡറിന്‌ കഴിഞ്ഞ ദിവസം 191 രൂപ കിട്ടിയിരുന്നു. അതില്‍ 6 രൂപ കുറച്ചു. ഇപ്പോള്‍ 1522.50 രൂപയാണ്‌.
നിലവിലെ വിലക്കയറ്റം തുടര്‍ന്നാല്‍ പുതിയ റെക്കോര്‍ഡുകളിലേക്ക്‌ ഇന്ധനവിലയെത്തും. അന്താരാഷട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ്‌ വര്‍ധനയ്‌ക്ക്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഇനിയും വില ഉയര്‍ന്നേക്കും എന്നാണ്‌ സൂചന

English summary
petrol diesel hike continues in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X