കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന; തിരുവനന്തപുരത്ത്‌ പെട്രോളിന്‌ 90.61 രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത ഒരു ലിറ്റര്‍ പെട്രോളിന്‌ 90.61 രൂപയും ഡീസലിന്‌ 85 രൂപയുമായി ഉയര്‍ന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 88.89 രൂപയും ഡീസലിന്‌ 83.48 രൂപയുമായി. പെട്രോള്‍ ഡീസല്‍ വില ആവശ്യ സാധനങ്ങളുടെ വിലയിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്‌.

സംസ്ഥാനത്ത്‌ ഫെബ്രുവരി 12ാം തിയതിയാണ്‌ ആദ്യമായി പെട്രോള്‍ വില 90 കടന്നത്‌. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില 60 ഡോളറിന്‌ മുകളില്‍ തുടരുകയാണ്‌. 83 ദിവസത്തെ ഇടവേളക്ക്‌ ശേഷം കഴിഞ്ഞ ജൂണ്‍ 6നാണ്‌ ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ച്‌ തുടങ്ങിയത്‌. ജൂണ്‍ 25നാണ്‌ പെട്രോള്‍ വില 80 രൂപ കടന്നത്‌.

petrol

അതേസമയം രാജ്യത്തെ ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച്‌ പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത്‌ വന്നു. കഴിഞ്ഞ 320 ദിവസങ്ങളില്‍ 60 ദിവസം മാത്രമാണ്‌ പെട്രോള്‍ വില കൂട്ടിയതെന്നും ഇറക്കുമതിയല്ലാതെ മറ്റ്‌ മാര്‍ഗമില്ലാത്തിനാലാണ്‌ വില കൂട്ടുന്നതെന്നുമാണ്‌ വാദം. കൊവിഡ്‌ കാലത്ത്‌ രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട്‌ പോകാന്‍ മറ്റ്‌ മാര്‍ഗങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

ഇന്ധനവില നൂറ്‌ കടക്കുമോയെന്ന ആശങ്കയിലാണ്‌ പൊതുജനം. അവശ്യസാധനങ്ങളുടെ വിലയിലും ഇത്‌ പ്രതിഫലിച്ചു തുടങ്ങി. എന്നാല്‍ ഇന്ധനവില വര്‍ധനവില്‍ വിട്ട്‌ വീഴ്‌ച്ചക്കില്ലെന്ന നിലപാടിലാണ്‌ കേന്ദ്രം. കൊവിഡ്‌ കാലത്ത്‌ പെട്രോളിയത്തിന്റെ ഉദ്‌പാദനവും വില്‍പ്പനയും കുറഞ്ഞിരുന്നു. ഇപ്പോള്‍ വില്‍പ്പന പഴയപടിയായി.എന്നാല്‍ സ്വന്തം താല്‍പര്യങ്ങള്‍ മാത്രം നോക്കുന്ന എണ്ണ ഉദ്‌പാദക രാജ്യങ്ങള്‍ ആവശ്യത്തിനനുസരിച്ച്‌ ഉദ്‌പാദനം കൂട്ടുന്നില്ല. ഇതാണ്‌ ഉയര്‍ന്ന വില ഈടാക്കുന്നതിന്‌ പ്രധാന കാരണമെന്നാണ്‌ മന്ത്രിയുടെ ന്യായം. വികസന ആവശ്യങ്ങള്‍ക്ക്‌ ഇന്ധനവിലയിലെ നികുതി വരുമാനം അത്യാവശ്യമാണെന്നും കേന്ദ്ര മന്ത്രി പറയുന്നു.

English summary
petrol diesel hike continues in Kerala; Thiruvananthapuram one liter petrol has 90.61 rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X