കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞോ? കേരളത്തില്‍ പെട്രോളിന് ശരിക്കും കുറഞ്ഞത് 5.03 രൂപ! ഡീസലിന് 3.74 രൂപയും! വഞ്ചിതരാകല്ലേ....

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുറവാണ് വന്നിരിക്കുന്നത്. പെട്രോളിന് 5.03 രൂപയും ഡീസലിന് 3.74 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: മാര്‍ച്ച് 31നാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചത്. പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് നിരക്ക് കുറയാന്‍ കാരണം.

എന്നാല്‍ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുറവാണ് വന്നിരിക്കുന്നത്. പെട്രോളിന് 5.03 രൂപയും ഡീസലിന് 3.74 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. വില്‍പ്പന നികുതിയിലടക്കമുള്ള കുറവാണ് കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇത്രയും കുറവ് വരാന്‍ കാരണം. 29 ശതമാനം വരുന്ന വില്‍പ്പന നികുതിയിലെ കുറവാണ് കേരളത്തില്‍ പ്രതിഫലിച്ചത്.

petrol, diesel price

മാര്‍ച്ച് 31 അര്‍ധ രാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നിരുന്നുവെങ്കിലും വില്‍പ്പന നികുതി അടക്കമുള്ള വില ലഭിക്കാതിരുന്നതിനാല്‍ പല പമ്പുകളും വാര്‍ത്തകളില്‍ പറഞ്ഞതു പോലെ പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമായിരുന്നു കുറച്ചിരുന്നത്. പെട്രോള്‍ കമ്പനികള്‍ വില വിവരം നല്‍കിയതിന് ശേഷമാണ് പമ്പുകള്‍ യഥാര്‍ഥ വിലയിളവ് നല്‍കിയത്.

എറണാകുളത്ത് 69.16 രൂപ മുതലാണ് പെട്രോള്‍ വില. ഡീസലിന് 59. 90 രൂപ മുതലും. വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നുള്ള അകലം പരിഗണിച്ച് നേരിയ വ്യത്യാസം പമ്പുകള്‍ തമ്മിലുണ്ടാകും.

English summary
petrol, diesel price cut, original price in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X