രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്; തുടർച്ചയായ രണ്ടാം ദിവസം
രാജ്യത്ത് ഇന്ധന വില വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിൽ ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 21 പൈസ വീതമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഇന്ധനവില ഇന്ത്യയിൽ കുറഞ്ഞത്. ഇന്നലെ പെട്രോളിനും, ഡീസലിനും 18 പൈസ വീതം കുറഞ്ഞിരുന്നു. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന വലിയ കുതിപ്പിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വില നിശ്ചലമായിരുന്നു. ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്.
Recommended Video

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്.
രാജ്യത്ത് ഇന്ധന വില വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പഞ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായേക്കുമെന്നാണ് സൂചന. 2020 ഏപ്രിൽ മുതലാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില ഉയര്‍ന്ന് തുടങ്ങിയത്. ഉത്പാദനം കുറയ്ക്കാനുളള തീരുമാനം നീട്ടാന്‍ ഒപെക് തീരുമാനിച്ചതാണ് ഇന്ധന വില വര്‍ധനവിന് കാരണമായത്.
പുതിയ സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറാവുകയാണ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ ആശ്വാസമായിരിക്കും. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 70 ഡോളറില്‍ നിന്ന് 63 ഡോളര്‍ ആയാണ് കുറഞ്ഞിരിക്കുന്നത്. യുഎസ് ക്രൂഡ് വില ബാരലിന് 60.94 ഡോളര്‍ ആയും കുറഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications