കേരളത്തിൽ പെട്രോൾ വില കുതിച്ചുയരുന്നു; പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി, ഒരുമാസത്തിനിടെ വൻ വർധന!
തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില ഉയരുകയാണ്. പുതുവര്‍ഷത്തിലും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 8 പൈസ കൂടി 78.68 രൂപയിലും ഡീസൽ ലിറ്ററിന് 12 പൈസ കൂടി 73.23 രൂപയിലുമാണ് പുതുവത്സരത്തിൽ വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് 20 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് നിരക്ക് വർധിച്ചത്. ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ ബജറ്റിൽ എക്സൈസ് നികുതിയും സെസും വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവില കുത്തനെ ഉയര്‍ന്നത്.

രാജ്യതലസ്ഥാനമായ ദില്ലിയിൽ പെട്രോളിന് 75.25 രൂപയും ഡീസലിന് 68.1 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 80.87 രൂപയും ഡീസലിന് 71.42 രൂപയുമാണ് വില നിലവാരം. അതേസമയം കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.68 രൂപയിലും ഡീസൽ ലിറ്ററിന് 73.23 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 77.31 രൂപയും ഡീസൽ 71.84 രൂപയുമാണ്. കോഴിക്കോട് എത്തുമ്പോൾ പെട്രോളിന് 77.64 രൂപയും ഡീസൽ ലിറ്ററിന് 72.17 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications