കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് ഇന്ധന വില വർധനവ്, പെട്രോളും ഡീസലും ഇനിയും പൊള്ളും!

Google Oneindia Malayalam News

കൊച്ചി: രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് ഇന്ധന വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. പെട്രോളിന് 2.50 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഡീസലിന് 2.47 രൂപയും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും ബജറ്റില്‍ ലിറ്ററിന് ഒരു രൂപ റോഡ് സെസും ഇന്ധന എക്‌സൈസ് തീരുവയും വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. ഇതോടെ രണ്ടിനും രണ്ട് രൂപ വീതമാണ് വില വര്‍ധവുണ്ടായത്.

രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!രാഹുൽ ഗാന്ധിയെ രാജി വെപ്പിച്ചത് കോൺഗ്രസിലെ ഓൾഡ് ഗ്യാംഗ്! കോൺഗ്രസിന്റെ ചോരയൂറ്റൽ!

കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ ചുമത്തിയ അധിക നികുതി കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൂടി ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ഇത്ര വില വര്‍ധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 30 ശതമാനമാണ് സംസ്ഥാന നികുതി. ഡീസലിന് ഇത് 23 ശതമാനമാണ്. ബജറ്റില്‍ അധിക നികുതി പെട്രോളിനും ഡീസലിനും ചുമത്തിയത് കൊണ്ട് സംസ്ഥാനത്തിന് പ്രത്യേക വരുമാനം ഉണ്ടാകില്ല എന്നായിരുന്നു നേരത്തെ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നത്.

FUEL

ഇന്ധന വില വര്‍ധനവിനെ തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം വായിക്കാ: '' മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.2 രൂപയായിരുന്നു നികുതി. എക്സൈസ്, അഡീഷണൽ എക്സൈസ്, സ്പെഷ്യൽ ഡ്യൂട്ടി. ഒന്നാം മോദി സർക്കാരിന്റെ അവസാനം അത് 17.98 രൂപയായി. ഇപ്പോഴത് 19.98 രൂപയും. എല്ലാരും പ്രതീക്ഷിച്ചത് പെട്രോളിന്റെ വില കുറയ്ക്കുമെന്നാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ജിഎസ്ടിയിൽ കൊണ്ടുവന്നു കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് ബിജെപി നാടാകെ വിതയ്ക്കുന്നത്.

മാലപ്പടക്കത്തിനു തീകൊടുത്ത പോലെ.. കേന്ദ്ര ബജറ്റിന് എതിരെ വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ!മാലപ്പടക്കത്തിനു തീകൊടുത്ത പോലെ.. കേന്ദ്ര ബജറ്റിന് എതിരെ വാളെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ!

Recommended Video

cmsvideo
പെട്രോളിനും ഡീസലിനും വില കൂടും | Oneindia Malayalam

എന്നാൽ സംഭവിക്കുന്നതോ. പെട്രോളിനും ഡീസലിനും ഒരുപോലെ വില വർദ്ധിപ്പിക്കുന്നു. അധികവരുമാനത്തിന്റെ ആശ്രയമായി പെട്രോളിയം ഉൽപന്നങ്ങളുടെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയെയാണ് കേന്ദ്രസർക്കാർ ആശ്രയിക്കുന്നത്. അതാകുമ്പോൾ സംസ്ഥാന സർക്കാരുമായി നികുതി പങ്കുവെയ്ക്കേണ്ട കാര്യമില്ല. ഒന്നാം മോദി സർക്കാർ ആവിഷ്കരിച്ച പകൽക്കൊള്ളയുടെ ഈ വഴി അവർ പിന്തുടരാൻ തന്നെയാണ് ഭാവം. പെട്രോളിയം ഉൽപന്നങ്ങൾക്കുമേൽ കേന്ദ്രം തോന്നിയതുപോലെ നികുതി കൂട്ടും. എന്നിട്ട് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. എന്തെളുപ്പം'' എന്നാണ് തോമസ് ഐസകിന്റെ വിമർശനം

English summary
Soon after Union Budget 2019 petrol, diesel price hike in the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X