പിടിച്ചാൽ കിട്ടാതെ പെട്രോൾ വില! തുടർച്ചയായ 13-ാം ദിവസവും വർദ്ധനവ്, ഒരു ലിറ്റർ പെട്രോളിന് 82.19 രൂപ
കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവിലയിൽ തുടർച്ചയായി വർദ്ധനവുണ്ടായത്.
തിരുവനന്തപുരം: തുടർച്ചയായ പതിമൂന്നാം ദിവസവും രാജ്യത്തെ ഇന്ധനവിലയിൽ വർദ്ധനവ്. മെയ് 26 ശനിയാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും വർദ്ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 82.19 രൂപയായി. ഡീസൽ ലിറ്ററിന് 74.80 രൂപയാണ് വില.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 80.71 രൂപയാണ് ശനിയാഴ്ചയിലെ വില. ഡീസൽ 73.35 രൂപ. കോഴിക്കോട് പെട്രോളിന് 81.07 രൂപയും ഡീസലിന് 73.70 രൂപയുമാണ്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഇന്ധനവിലയിൽ തുടർച്ചയായി വർദ്ധനവുണ്ടായത്. നേരത്തെ കർണാടക തിരഞ്ഞെടുപ്പിന് മുൻപുള്ള 19 ദിവസം ഇന്ധനവിലയിൽ മാറ്റംവരുത്തിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഓരോ ദിവസവും വില കുതിച്ചുയർന്നു.

Recommended Video

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർദ്ധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണ് വില വർദ്ധിപ്പിക്കാനുള്ള കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ധനവില ക്രമാതീതമായി വർദ്ധിക്കുന്നതോടെ വില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. സംസ്ഥാന സർക്കാർ എക്സൈസ് തീരുവ കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് ദിവസങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications