പെട്രോളിനും ഡീസലിനും ഇനിയും വില കുറയും! കേന്ദ്രത്തിന് പിന്നാലെ സംസ്ഥാന സർക്കാരും...
കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു.
തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില കുറയ്ക്കാനായി സംസ്ഥാന നികുതി കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വില കൂട്ടി ജനങ്ങളെ ദ്രോഹിക്കണമെന്നത് സംസ്ഥാന സർക്കാരിന്റെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നികുതി കുറച്ചാലും ഇന്ധന വില വീണ്ടും കുട്ടുന്ന നയമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചിരുന്നു.

കേന്ദ്രസർക്കാർ നികുതി കുറച്ചതിനെ തുടർന്ന് രാജ്യത്ത് പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറഞ്ഞു. ഒക്ടോബർ നാല് ബുധനാഴ്ച മുതൽ പുതുക്കിയ പെട്രോൾ-ഡീസൽ വില നിലവിൽവന്നു. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരും നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നത്.
പെട്രോൾ-ഡീസൽ വില നിയന്ത്രണം പൂർണ്ണമായും എണ്ണക്കമ്പനികൾക്ക് നൽകിയതോടെയാണ് രാജ്യത്തെ ഇന്ധനവില കുതിച്ചുയർന്നത്. ഓരോ ദിവസവും വില വർദ്ധിപ്പിക്കാനും കുറയ്ക്കാനും അവസരമെന്ന് പ്രഖ്യാപിച്ചാണ് കേന്ദ്രസർക്കാർ ഇന്ധനവില നിയന്ത്രണം എടുത്തുകളഞ്ഞത്. എന്നാൽ നിയന്ത്രണം എടുത്തുകളഞ്ഞതോടെ മിക്കദിവസവും എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോൾ-ഡീസൽ വിലവിർദ്ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറയ്ക്കാൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരും നികുതി കുറയ്ക്കാൻ തയ്യാറായാൽ ഇന്ധനവിലയിൽ ഇനിയും മാറ്റംവരും.












Click it and Unblock the Notifications