കുതിച്ചുയര്‍ന്ന് പെട്രോള്‍ വില; ഇന്ന് വീണ്ടും വര്‍ദ്ധിപ്പിച്ചു, തിരുവനന്തപുരത്ത് 104 രൂപയിലേക്ക്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോളിന് 30 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇന്ന് വില വീണ്ടും വര്‍ദ്ധിപ്പിച്ചതോടെ തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയായി. കൊച്ചിയില്‍ 102.06 രൂപയായി.
Recommended Video

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍
കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇന്ന് വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ഈ മാസം ഇത് ഒമ്പതാമത്തെ തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. ഇന്ന് വില വീണ്ടും വര്‍ദ്ധിച്ചതോടെ എല്ലാ ജില്ലകളിലും 100 രൂപ കടന്നു. സാധാരാണക്കാരായ ജനതയെ ബുദ്ധിമുട്ടിച്ചുകൊണ്ടാണ് രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിക്കുന്നത്.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 കിലോ മീറ്റര്‍ സൈക്കിള്‍ ഓടിച്ച് ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചിരുന്നു.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications