കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നാലാം ദിവസവും ഇന്ധനവില ഉയര്‍ന്നു; പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. തുടര്‍ച്ചയായ നാലം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചതോടെയാണ് വില കൂടിയത്. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 രൂപയക്ക് അരികെയാണ്. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89.93 രൂപയാണ്. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്.
കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 01 പൈസയും ഡീസല്‍ വില 82 രൂപ 30 പൈസയും കൂടി.
തിരുവനന്തപുരം നഗരത്തില്‍ 89 രൂപ 83 പൈസയാണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 91 പൈസ. കോഴിക്കോട് 88 രൂപ 06 പൈസ, ഡീസല്‍ 82 രൂപ 29 പൈസയാണ് വില. ഈ മാസം അഞ്ച് തവണയാണ് വില കൂട്ടിയത്. എട്ട് മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂട്ടിയത്.