കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില വര്‍ധനവ്: ജൂൺ 21ന് 15 മിനുട്ട് നേരം വാഹനം നിരത്തില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും

Google Oneindia Malayalam News

കോഴിക്കോട്: ജൂൺ 21ന് പകൽ 11 മണിക്ക്‌ 15 മിനുട്ട് നേരം സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിക്കും. ജീവനക്കാരും തൊഴിലാളികളും നിരത്തിലിറങ്ങി ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിക്കുമെന്നും സിഐടിയു നേതാവും രാജ്യസഭാ എംപിയുമായ എളമരം കരീം അറിയിച്ചു. വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് ജീവനക്കാർക്കും തൊഴിലാളികളോടുമൊപ്പം 15 മിനുട്ട് നേരം നിരത്തിലിറങ്ങി നിന്ന് കേന്ദ്ര സർക്കാരിന്റെ ഈ കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കാൻ മുഴുവനാളുകളും മുന്നോട്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എളമരം കരീമിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇന്ധന വിലവർധനവിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഒരു ഐതിഹാസിക സമരത്തിന് കേരളത്തിലെ തൊഴിലാളികൾ തയ്യാറാവുകയാണ്. ജൂൺ 21ന് പകൽ 11 മണിക്ക്‌ 15 മിനുട്ട് നേരം സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും. ജീവനക്കാരും തൊഴിലാളികളും നിരത്തിലിറങ്ങി ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിക്കും. സ്വകാര്യവാഹനങ്ങളും പൊതുജനങ്ങളും കൂടി പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്തോടെ രാജ്യം കണ്ട ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി ഈ സമരം മാറും.

delhi-traffic

ജൂൺ 21ന് പകൽ 11 മണിക്ക് വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് ജീവനക്കാർക്കും തൊഴിലാളികളോടുമൊപ്പം 15 മിനുട്ട് നേരം നിരത്തിലിറങ്ങി നിന്ന് കേന്ദ്ര സർക്കാരിന്റെ ഈ കൊള്ളയ്‌ക്കെതിരെ പ്രതിഷേധിക്കാൻ മുഴുവനാളുകളും മുന്നോട്ടുവരണം. 2014ൽ മോദി സർക്കാർ അധികാരത്തിലേറുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിൽ ബാരലിന് 105.56 ഡോളറായിരുന്നു.

ഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകുംഉമ്മന്‍ ചാണ്ടി തട്ടകം മാറ്റുന്നു; പുതിയ വീട് നിര്‍മാണം രാഷ്ട്രീയ ചര്‍ച്ച, ചാണ്ടി ഉമ്മന്‍ സജീവമാകും

കഴിഞ്ഞ എഴുവർഷത്തിനുള്ളിൽ പല തവണ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ നിരന്തരം വർധിപ്പിച്ച് ഈ വിലയിടിവിന്റെ ഗുണം ജനങ്ങളിലേക്കെത്തുന്നത് കേന്ദ്രം തടഞ്ഞു. ഇപ്പോൾ ഇന്ധന വില ലിറ്ററിന് നൂറുരൂപയിൽ എത്തിനിൽക്കുന്നു. പാചാകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയും ഈ കാലയളവിൽ വർധിച്ചത് പതിന്മടങ്ങായാണ്. കോർപ്പറേറ്റുകൾക്കും വൻകിട കുത്തകകൾക്കും വേണ്ടി ജനങ്ങളെ പിഴുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് സാധാരണ ജനങ്ങൾ കഷ്ടപ്പെടുമ്പോഴും കേന്ദ്ര സർക്കാർ ഈ പകൽകൊള്ള തുടരുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം. രാജ്യത്തെ ജനങ്ങളാകെ സമരരംഗത്തേക്ക് കടന്നുവന്നാൽ മാത്രമേ കേന്ദ്രത്തിന്റെ ഈ കൊള്ള അവസാനിപ്പിക്കാൻ കഴിയൂ. അതിനുള്ള ആവേശകരമായ തുടക്കം കുറിക്കലാകണം കേരളത്തിലെ തൊഴിലാളിവർഗ്ഗത്തിന്റെ ജൂൺ 21ലെ പ്രതിഷേധം. ജൂൺ 21ന് പകൽ 11 മണിക്ക് നിങ്ങളുടെ വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ റോഡിലിറങ്ങി പ്രതിഷേധിക്കുക. തൊഴിലാളികളോടൊപ്പം പൊതുജനങ്ങൾ മുഴുവനും ഈ സമരത്തിന്റെ ഭാഗമാകണം എന്നഭ്യർത്ഥിക്കുന്നു.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
പെട്രോൾ വിലവർധനവിന്റെ കാലത്ത് കപ്പയിൽനിന്നും ഇന്ധനവുമായി കേരളം

English summary
petrol price hike: On June 21, protesters will park their vehicles on the road for 15 minutes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X