കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; രണ്ടിടത്ത് ബസിനെതിരെ ആക്രമണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ധന വിലര്‍ധനവിവും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കമായി. സമരപരിപാടികളുടെ ഭാഗമായി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രളയ ബാധിത മേഖലകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പത്രം, പാല്‍, എയര്‍പോര്‍ട്ട്, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ഇരുമുന്നണികളും അറിയിച്ചു.

<strong>ഭാരത് ബന്ദ് തുടങ്ങി: പ്രതിപക്ഷ കക്ഷികൾ ഉറച്ച് തന്നെ.. കേരളത്തിൽ ബന്ദില്ല, 12 മണിക്കൂർ ഹർത്താൽ!</strong>ഭാരത് ബന്ദ് തുടങ്ങി: പ്രതിപക്ഷ കക്ഷികൾ ഉറച്ച് തന്നെ.. കേരളത്തിൽ ബന്ദില്ല, 12 മണിക്കൂർ ഹർത്താൽ!

സ്വകാര്യബസ്സുടമകളും ഹര്‍ത്താലിന് പിന്തുണപ്രഖ്യാപിച്ചട്ടുണ്ട്. ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്നെ രാത്രി രണ്ടിടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മലപ്പുറം പടിക്കലില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

തിരുവനന്തപുരം പാറശ്ശാലയില്‍ തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസാണ് ആക്രമിക്കപ്പെട്ടത്. ഒരുകൂട്ടം ആളുകളെത്ത് ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു. പത്തനാപുരത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ കൈയേറ്റം ചെയ്തതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.

Recommended Video

cmsvideo
ഭാരത ബന്ദ് ആരംഭിച്ചു, രാജ്യവ്യാപക പ്രതിഷേധം | Oneindia Malayalam
hartal

English summary
petrol price hike; udf-ldf 12hour hartal in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X