നിരത്തുകള്‍ സ്തംഭിപ്പിച്ച് ചക്രസ്തംഭന സമരം: ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ പ്രതിഷേധം
കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ചക്രസ്തംഭന സമരം നടത്തി കേരളം. സംസ്ഥാനത്തുടനീളം ആയിരത്തിലേറെ കേന്ദ്രങ്ങളിലായി രാവിലെ 11 മുതല്‍ 11.15 വരൊയായിരുന്നു സമരം നടന്നത്. രാജ്യത്ത് അനുദിനം കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡ്രേഡ് യുണിയനുകളുടെ സംയുക്ത സമരസമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം കോഴിക്കോട് വച്ച് സമരത്തില്‍ പങ്കാളിയായി. വിവിധ കേന്ദ്രങ്ങളില്‍ നടന്ന സമരങ്ങളില്‍ മറ്റ് പ്രമുഖ നേതാക്കളും തൊഴിലാളികളും പങ്കാളിയായി.
ലോകത്ത് പെട്രോൾ- ഡീസലിന് ഏറ്റവും കൂടുതൽ വില നൽകേണ്ടി വരുന്ന രാജ്യം ഇന്ത്യയാണ്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 70 രൂപയും, ഡീസലിന് 55 രൂപയുമായിരുന്നു വില. അന്ന് അന്തർദേശീയ മാർക്കറ്റിൽ ക്രൂഡ് ഓയിലിൻ്റെ വില 110 ഡോളറായിരുന്നു. താൻ അധികാരത്തിൽ വന്നാൽ 50 രൂപക്ക് പെട്രോളും, 40 രൂപയ്ക്ക് ഡീസലും നൽകുമെന്ന് വാഗ്ദാനം നൽകിയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. ഇപ്പോൾ വാങ്ങുന്ന ക്രൂഡോയിൽ വില ബാരലിന് 70 ഡോളറാണ്. 38 ഡോളർ വരെയായി വില താഴ്ന്നു. എന്നാൽ പെട്രോളിൻ്റെയും,ഡീസലിൻ്റെയും വില ചില സംസ്ഥാനങ്ങളിൽ 100 രൂപ കടന്നുവെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ
Recommended Video

അതേസമയം, സമരത്തെ കുറിച്ച് അറിയാതെ എത്തിയ യാത്രക്കാരില്‍ ചിലരും സമരക്കാരും തമ്മില്‍ ചിലയിടത്ത് വാക്ക് തര്‍ക്കവും ഉണ്ടായി.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം.
അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications