കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില: പരസ്പരം കുറ്റപ്പെടുത്തി ഖജനാവ് നിറയ്ക്കാൻ ശ്രമിക്കുകയാണ് ഇരുകൂട്ടരും: വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദുരിതകാലത്ത് ജനങ്ങളെ ഇത്രമാത്രം വഞ്ചിച്ച ക്യാപ്പിറ്റലിസ്റ്റ് സർക്കാറുകൾ പോലും ലോകത്ത് ഉണ്ടാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിക്കാൻ വരുമാനമില്ലാത്ത ജനങ്ങളിൽ നിന്നു ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക്‌ ഒരു ആശ്വാസം പദ്ധതി പോലും ഈ മഹാമാരികാലത്ത് നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. വിഡി സതീശന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നമ്മുടെ ഒക്കെ സംഭാഷണങ്ങളിൽ പെട്രോൾ ഡീസൽ വില സെഞ്ച്വറി അടിക്കുമെന്ന് പറയുമെങ്കിലും ഒരു ജനകീയ സർക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാൻ ഭരണകൂടങ്ങൾ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ നാട്ടിലും ഇന്ന് പെട്രോൾ വില നൂറ് കടന്നു. ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രമാത്രം വഞ്ചിച്ച ക്യാപ്പിറ്റലിസ്റ്റ് സർക്കാറുകൾ പോലും ലോകത്ത് ഉണ്ടാവില്ല.

vdsatheesan-

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ജീവിക്കാൻ വരുമാനമില്ലാത്ത ജനങ്ങളിൽ നിന്നു ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക്‌ ഒരു ആശ്വാസം പദ്ധതി പോലും ഈ മഹാമാരികാലത്ത് നടപ്പാക്കിയിട്ടില്ല. അധിക വരുമാനം ലഭിക്കുന്ന സംസ്ഥാന സർക്കാരും തുടരുന്നത് ഇതേ സമീപനമാണ്. പരസ്പരം കുറ്റപ്പെടുത്തി ഖജനാവ് നിറയ്ക്കാൻ ശ്രമിക്കുകയാണ് ഇരുകൂട്ടരും. ഇതാണ് ഞങ്ങൾ കഴിഞ്ഞ നിയസഭാ സമ്മേളനത്തിൽ ഉയർത്തിയ വിഷയം.

വനിതാ കമ്മിഷന്റെ തലപ്പത്ത് ബോധമില്ലാത്ത വ്യക്തിയുള്ളത് ദൗര്‍ഭാഗ്യകരം; പുറത്താക്കണമെന്ന് കെ സുധാകരന്‍വനിതാ കമ്മിഷന്റെ തലപ്പത്ത് ബോധമില്ലാത്ത വ്യക്തിയുള്ളത് ദൗര്‍ഭാഗ്യകരം; പുറത്താക്കണമെന്ന് കെ സുധാകരന്‍

സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിൽ നിന്നു ഓട്ടോ, ടാക്സി, ബസ്, ചരക്കു വാഹനങ്ങൾ തുടങ്ങിയവയ്ക്ക് സബ്‌സിഡി നൽകണമെന്ന ന്യായമായ ആവശ്യം പോലും അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. രാജ്യം മുഴുവൻ ഇന്ധന വില ജി. എസ്. ടി. പരിധിയിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുമ്പോൾ അതിനോട് മുഖം തിരിച്ചു നിൽക്കുകയാണ് സംസ്ഥാന സർക്കാർ.

എതിർ ശബ്ദം പോലും ഉയർത്താൻ കഴിയാത്ത മഹാമാരിക്കാലത്ത് അവരെ കൈയും കാലും കെട്ടിയിട്ടു അടിക്കുന്നതിനു തുല്യമാണ് ഇത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. ആ പ്രതിഷേധങ്ങൾക്ക് യു.ഡി.എഫ്. നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാടൻ വേഷത്തിൽ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട്

Recommended Video

cmsvideo
Trivandrum man protest against petrol price hike | Oneindia Malayalam

English summary
Petrol price: Opposition leader VD Satheesan has sharply criticized the central and state governments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X