പെട്രോള്‍ വില: പ്രതിസന്ധിയില്‍ മലയോര ജനത ഇടുക്കിയില്‍ വ്യാപക പ്രതിഷേധം
തൊടുപുഴ: പെട്രോള്‍ വിലയില്‍ പ്രതിക്ഷേധിച്ച് ഇടുക്കിയുടെ വിവിധ ഇടങ്ങളില്‍ വ്യത്യസ്ഥ രീതിയിലുള്ള പ്രതിക്ഷേധ പ്രകടനങ്ങള്‍ അരങ്ങേറി.അടിമാലി, രാജാക്കാട് മേഖലകളിലാണ് പ്രതിക്ഷേധ പ്രകടനങ്ങള്‍ നടന്നത്. ദിനംപ്രതി പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിക്ഷേധിച്ച് ഡ്രൈവേഴ്‌സ് യൂണിയന്‍ ഐ എന്‍ റ്റി യു സിയുടെ നേതൃത്വത്തില്‍ അടിമാലിയിലും സി. ഐ. റ്റി. യു വിന്റെ നേതൃത്വത്തില്‍ രാജാക്കാട് കുരുവിളാസിറ്റിയില്‍ പന്തംകൊളുത്തിയുമാണ് പ്രതിക്ഷേധ പ്രകടനങ്ങള്‍ നടനന്നത്.

അടിക്കടി ഉണ്ടാകുന്ന പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില കയറ്റവും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും സാധാരണക്കാരുടെ ജീവിതം നട്ടം തെറ്റിക്കുകയാണെന്നും ആവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നത് പെട്രോള്‍ വില ക്രമാതീതമായി കൂടുന്നതിനാലാണെന്നും സമരാനുകൂലികള്‍ പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ദിനംപ്രതി പെട്രോള്‍ വില ഉയരുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അടിയന്തരമായി വിലനിയന്ത്രിക്കുന്നതിനും ജനങ്ങള്‍ക്കനുകൂലമായി പ്രശ്‌ന പരിഹാരം കാണ്ടെത്താനും സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും സമരത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

സി. ഐ. റ്റി. യു. രാജാക്കാട് ഏരിയ കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്് സി. ഐ. റ്റി. യു കുരുവിളാസിറ്റി യൂണിറ്റിന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തിയത്.അതേസമയം അടിമാലിയില്‍ നടന്ന പ്രതിക്ഷേധ പ്രകടനം ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു.നിരവധി പ്രവര്‍ത്തകര്‍ ഇരു സ്ഥലങ്ങളിലുമായി നടന്ന പ്രതിക്ഷേധ പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications