Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ് എത്തിയിട്ടും അവസാനമില്ല; പെട്രോള്‍ വില വീണ്ടും വര്‍ദ്ധിച്ചു, തിരുവനന്തപുരത്ത് 101 കടന്നു

കൊച്ചി: രാജ്യത്തെ ജനങ്ങള്‍ കൊവിഡ് ദുരിതത്തിനിടെയില്‍ പ്രതിസന്ധി അനുഭവിക്കുമ്പോഴും പെട്രോള്‍ വില കുതിക്കുകയാണ്. ഇന്നും പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയുമായി. കോഴിക്കോട് ജില്ലയില്‍ 99.65 രൂപയുമായി. കഴിഞ്ഞ ആറ് മാസത്തിനിടെ 59ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്.

fuel

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

രാജ്യത്തെ 12ഓളം സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 മുകളിലായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് വിലക്കയറ്റം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ മേയ് നാല് മുതല്‍ 33 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധന വില കുതിച്ചുയരുകയാണ്.

കൊവിഡ് കാലത്തും ജനങ്ങളെ പ്രതിസന്ധിയിലാക്കി ഇന്ധനവില വര്‍ദ്ധിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുനിര്‍ത്താനാവുമെങ്കില്‍ പിന്നെ എന്തുകൊണ്ട് മറ്റ് ദിവസങ്ങളില്‍ ആയിക്കൂടാ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്. ഇന്ധനവില വര്‍ദ്ധനവിനെതിരെ കേരളത്തില്‍ ജൂണ്‍ 30ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നു.

Recommended Video

cmsvideo
    Trivandrum man protest against petrol price hike | Oneindia Malayalam

    റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+