Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍: ഈ മാസം മാത്രം വര്‍ധിച്ചത് 16 തവണ

ദില്ലി: ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍. മെയ് മാസത്തിലെ അവസാന ദിവസമായ ഇന്ന് മാത്രം പെട്രോളിന് 29 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. അടുത്തിടെ തുടര്‍ച്ചയായുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 100.47 രൂപയാണ്. ദില്ലിയിൽ മെയ് 29 ന് ഒരു ലിറ്റർ പെട്രോളിന് 94.23 രൂപയാണ് നിരക്ക്. അതേസമയം ചെന്നൈയിൽ പെട്രോൾ വില 95.76 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 94.25 രൂപയുമാണ് നിരക്ക്.

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

മെയ് മാസത്തിൽ ഡീസൽ വിലയും കുത്തനെ ഉയർന്നു. മുംബൈയിൽ ഒരു ലിറ്റർ ഡീസലിന് ലിറ്ററിന് 92.45 രൂപയാണ് വിലയെങ്കില്‍ ദില്ലിയിൽ ഇത് 85.15 രൂപയാണ്. ഒരു ലിറ്റർ ഡീസലിന് ചെന്നൈയിൽ 89.90 രൂപയും കൊൽക്കത്തയിൽ 88 രൂപയുമാണ് വില. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പെട്രോളിന്‍റെ നിരക്ക് ഇതിനകം 100 രൂപ മറികടന്നിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതിന് ശേഷം ഈ മാസം ആദ്യം മുതൽ ഇന്ധന വില കുതിച്ചുയരുകയാണ്. ഇതിന് ശേഷം മാത്രം പെട്രോൾ വിലയില്‍ ലിറ്ററിന് 3.83 രൂപയും ഡീസലിന് 4.42 രൂപയുമാണ് വര്‍ധിച്ചത്.

disel

നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതിന് ശേഷം ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവരാണ് ദിനംപ്രതി പെട്രോള്‍-ഡീസല്‍ നിരക്ക് പരിഷ്കരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഈ ആഴ്ചയിൽ 5 ശതമാനത്തിലധികം ഉയർന്നു. ആഗോള മാനദണ്ഡമായ ബ്രെൻറ് വെള്ളിയാഴ്ച രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയാണിത്. ബ്രെന്റ് 17 സെൻറ് അഥവാ 0.2 ശതമാനം ഉയർന്ന് 69.63 ഡോളറിലെത്തി.

2019 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 53 സെൻറ് അഥവാ 0.79 ശതമാനം ഉയര്‍ന്ന് 66.32 ഡോളറായി. 2020 മാർച്ച് മുതൽ 2020 മെയ് വരെ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കേന്ദ്രം എക്സൈസ് തീരുവ ഉയർത്തി. ഡീസലിന് 31.8 ഡോളറും പെട്രോളിന് 32.9 ഡോളറുമാണ് തീരുവ. വാറ്റ് ഓരോ സംസ്ഥാനത്തിന അടിസ്ഥാനത്തിലും വ്യത്യാസപ്പെട്ടു കിടക്കുന്നു.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Petrol price crossed hundred Rupees

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+