Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ പമ്പുടമ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു; ആശങ്കപ്പെടുത്തി മറ്റൊരു സംഭവവും

തൃശൂര്‍: ജില്ലയിലെ ഭീതിയിലാഴ്ത്തി ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു സംഭവങ്ങള്‍. കാറില്‍ വീട്ടിലേക്ക് പുറപ്പെട്ട പെട്രോള്‍ പമ്പുടമയെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയാണ് ഒരു സംഭവം. ഊബര്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാറുമായി കടന്നതാണ് മറ്റൊരു സംഭവം. രണ്ടുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Page

കയ്പമംഗലം വഴിയമ്പലത്തെ എച്ച്പി പെട്രോള്‍ പമ്പ് ഉടമ കെകെ മനോഹരനെ(67) ആണ് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പമ്പില്‍ നിന്ന് പണവുമായി വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. വീട്ടിലെത്തുന്ന പതിവ് സമയം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടു. ഈ സമയം ഫോണെടുത്തത് മറ്റൊരാളാണ്. സംശയം തോന്നിയ വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

കുന്നംകുളം ഗുരുവായൂര്‍ റോഡുവക്കില്‍ ഗുരുവായൂര്‍ എല്‍എഫ് കോളജിന് സമീപമാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ പതിവ് പോലെ മനോഹരന്‍ പെട്രോള്‍ പമ്പിലേക്ക് പോയിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് തിരിച്ചെത്താറുണ്ട്. എന്നാല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടു. സാര്‍ കാറില്‍ ഉറങ്ങുകയാണ് എന്നാണ് ഫോണെടുത്ത മറ്റൊരാള്‍ പറഞ്ഞത്. പിന്നീട് ഫോണ്‍ കട്ടാകുകയും ചെയ്തു. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.

രാവിലെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കൈകള്‍ ബലം പ്രയോഗിച്ച് പിന്നിലേക്ക് കെട്ടിയിരുന്നു. കാര്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പെട്രോള്‍ പമ്പിലെ പണം, ആഭരണങ്ങള്‍, പഴ്‌സ് എന്നിവയും നഷ്ടമായിട്ടുണ്ട്. കെഎല്‍ 47 ഡി 8181 എന്ന വെള്ള കാറാണ് കാണാതയത്. പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.

സമാനമായ രീതിയില്‍ മറ്റൊരു സംഭവവും തൃശൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഊബര്‍ ടാക്‌സി ഡ്രൈവറെ തലയ്ക്കടിച്ച ശേഷം രണ്ടു പേര്‍ കാറുമായി കടന്നു. ടാക്‌സി കാലടിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഡ്രൈവര്‍ ചികില്‍സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+