കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിവസേന വില മാറ്റുന്നത് നഷ്ടം വർദ്ധിപ്പിക്കുന്നു! ജൂലായ് 11ന് സംസ്ഥാനത്തെ പമ്പുകൾ അടച്ചിട്ട് സമരം..

24 മണിക്കൂർ പമ്പുകൾ അടച്ചിടാനാണ് പമ്പുടമകളുടെ തീരുമാനം. ജൂലായ് 10 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ജൂലായ് 11 അർദ്ധരാത്രി വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കും.

  • By ഡെന്നീസ്
Google Oneindia Malayalam News

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പുടമകൾ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ജൂലായ് 11 ചൊവ്വാഴ്ച സംസ്ഥാനത്തെ പമ്പുകൾ അടച്ചിട്ട് സമരം ചെയ്യുന്നമെന്ന് പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കുരുക്ക് മുറുക്കി പോലീസ് പിന്നാലെ! ദിലീപും നാദിർഷായും നിയമോപദേശം തേടി, എങ്ങനെയെങ്കിലും...കുരുക്ക് മുറുക്കി പോലീസ് പിന്നാലെ! ദിലീപും നാദിർഷായും നിയമോപദേശം തേടി, എങ്ങനെയെങ്കിലും...

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോരാതിരിക്കാൻ നിർദേശം! ക്രൂരമായ ലൈംഗികാക്രമണം,പ്രകൃതിവിരുദ്ധ വേഴ്ച...നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോരാതിരിക്കാൻ നിർദേശം! ക്രൂരമായ ലൈംഗികാക്രമണം,പ്രകൃതിവിരുദ്ധ വേഴ്ച...

24 മണിക്കൂർ പമ്പുകൾ അടച്ചിടാനാണ് പമ്പുടമകളുടെ തീരുമാനം. ജൂലായ് 10 തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ജൂലായ് 11 അർദ്ധരാത്രി വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കും. ജൂലായ് 11ന് കൊച്ചി പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സംസ്ഥാന ഓഫീസിന് മുന്നിൽ വായ മൂടിക്കെട്ടി ധർണ്ണയും സംഘടിപ്പിക്കുന്നുണ്ട്.

petrolpump

തങ്ങൾ ഇന്ധനം വാങ്ങുന്ന വിലയെക്കാൾ കുറച്ച് വിൽക്കേണ്ടി വരുന്നത് നഷ്ടം വർദ്ധിക്കാൻ കാരണമാകുന്നുവെന്നാണ് പെട്രോൾ പമ്പുടമകൾ പറയുന്നത്. ദിവസവും വില മാറുന്ന രീതിയെ എതിര്‍ക്കുകയല്ലെന്നും മറിച്ചു ഡീലര്‍മാര്‍ക്കു നഷ്ടംവരാത്ത രീതിയില്‍ ശാസ്ത്രീയമായി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പെട്രോളിയം ഡീലേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാര്‍ ആര്‍ ശബരിനാഥ് പറഞ്ഞു.

ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..ഇന്നച്ചൻ അത്ര പാവമല്ല! അമ്മ യോഗത്തിൽ രമ്യ നമ്പീശനോട് ചെയ്തത്...യോഗത്തിൽ സംഭവിച്ചത് കേട്ടാൽ ഞെട്ടും..

പ്രതിഷേധത്തിന്റെ ഭാഗമായി ജൂലായ് 3 തിങ്കളാഴ്ച മുതൽ പ്രീമിയം ഉത്പന്നങ്ങൾ എടുക്കുന്നത് പെട്രോൾ പമ്പുടമകൾ നിർത്തിവെച്ചിരിക്കുകയാണ്. ജൂലായ് 8 മുതൽ 10 വരെ സ്റ്റോക്ക് എടുക്കാതെ ജൂലായ് 11ന് പമ്പുകൾ അടച്ചിടാനാണ് പമ്പുടമകളുടെ തീരുമാനം. അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, ഡീലർമാരുടെ കമ്മീഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പമ്പുടമകൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.

English summary
petrol pump owners strike on july 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X