കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ പമ്പില്‍ തോക്ക് ചൂണ്ടി കവര്‍ച്ച അന്വേഷണം ഊര്‍ജ്ജിതം: പ്രതി ഉടന്‍ പിടിയിലായേക്കും

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: ചാത്തമംഗലം കെട്ടാങ്ങല്‍ പെട്രോള്‍ പമ്പില്‍ തോക്ക് ചൂണ്ടി 108000 രൂപ കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതം. പ്രതി ഉടന്‍ പിടിയിലായേക്കുമെന്ന് സൂചന. ബുധനാഴ്ച രാത്രിയാണ്‌ കട്ടാങ്ങല്‍ പഴയ ധന്യ തിയ്യേറ്ററിന് സമീപമുള്ള പെട്രോള്‍ പമ്പില്‍ മുഖമൂടി ധരിച്ചെത്തിയയാള്‍ തോക്ക് ചൂണ്ടി 108000 രൂപ കവര്‍ന്നത്.

അസി. സിറ്റി പോലീസ് കമ്മീഷണര്‍ പൃഥിരാജിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികളാണ് സംഭവത്തിന് പിന്നിലെന്ന സംശയത്തിലാണ് പോലീസ്. സമീപത്തേയും പരിസരങ്ങളിലേയും നിരവധി അന്യ സംസ്ഥാന തൊഴിലാളികളെയും സംശയമുള്ള നാട്ടുകാരേയും ചോദ്യം ചെയ്ത് വരികയാണ്‌. പെട്രോള്‍ പമ്പിലെ സിസിടിവി മിന്നലില്‍ കേടുവന്നു എന്നാണ് പമ്പ് ഉടമയുടെ മൊഴി. ഇത് പരിശോധിച്ചെങ്കിലും പോലീസിന് വിവരം ഒന്നും ലഭിച്ചിട്ടില്ല.

petrolpumprobbery

സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സൈബര്‍ പോലീസ് പരിശോധിച്ച് വരികയാണ്‌. ഫോണ്‍ കോളുകളും പോലീസ് പരിശോധന നടത്തുന്നുണ്ട്. പ്രതികള്‍ വരും ദിവസം തന്നെ വലയിലകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുന്ദമംഗലം പോലീസാണ് സംഭവത്തില്‍ അന്വഷണം ആരംഭിച്ചിട്ടുള്ളത്. പമ്പിലേയും സമീപത്തെ കടകളിലേയും സിസിടിവി പരിശോധിച്ച് വരികയാണെന്നും സിസിടിവി വിവരങ്ങള്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിശ്വനാഥന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പമ്പ് ഉടമയും ഒരു ജീവനക്കാരനുമാണ് പമ്പില്‍ ഉണ്ടായിരുന്നത്.

English summary
Petrol pump Robbery in Kozhikkode- investigation going on.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X