Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച തുറക്കും; സമരം പിന്‍വലിച്ചതായി പമ്പുടമകള്‍...

പെട്രോള്‍ പമ്പുടമകള്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന സമരം പിന്‍വലിച്ചതായി പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചു. തിരുവനന്തപുരത്ത് വെച്ച് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി പമ്പുടമകളുടെ പ്രതിനിധികള്‍ പറഞ്ഞു.

പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജനുവരി 23 തിങ്കളാഴ്ച പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ പമ്പുടമകളുടെ സംഘടനയായ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആഹ്വാനം ചെയ്തത്. എന്നാല്‍ തിങ്കളാഴ്ചത്തെ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പമ്പുടമകളുടെ മറ്റൊരു സംഘടനയായ കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

petrol

പുതിയ പമ്പുകളുടെ അനുമതിക്ക് മാനദണ്ഡം ഉള്‍പ്പെടുത്തി ഏകജാലക സംവിധാനം നടപ്പിലാക്കുക, കേന്ദ്ര ഉത്തരവ് വന്ന ശേഷം കേരളത്തില്‍ നല്‍കിയ അനുമതികള്‍ റദ്ദാക്കുക, ക്രമക്കേട് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഒരു വിഭാഗം പമ്പുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+