പെട്രോള്‍ അടിച്ചില്ലേ...? ഒരു ദിവസം സമരമാണ്, മറക്കണ്ട
കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു. പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കിയ അനുമതികള്‍ എണ്ണക്കമ്പനികളും സര്‍ക്കാരും പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
ജൂലായ് 5 അര്‍ദ്ധരാത്രി മുതല്‍ ജൂലായ് ആറ് അര്‍ദ്ധരാത്രി വരെയാണ് സമരം. പെട്രോള്‍ പമ്പ് ഉടമകളുടെ വിവിധ സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്താകെ 1890 പെട്രോള്‍ പമ്പുകളാണ് നിലവില്‍ ഉള്ളത്. ഇതില്‍ 567 പെട്രോള്‍ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഓള്‍ കേരള ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള പമ്പുകളാണ് ഇവ.
പുതിയതായി 78 പെട്രോള്‍ പമ്പുകള്‍ക്ക് കൂടി അനുമതി നല്‍കിയാണ് ഇപ്പോഴത്തെ സമരത്തിന് കാരണം. ഇവയ്ക്ക് നല്‍കിയ അനുമതി റദ്ദാക്കണം എന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
പെട്രോള്‍ പമ്പുകളിലെ വില്‍പന അനുസരിച്ച് പമ്പ് സ്ഥിതി ചചെയ്യുന്ന സ്ഥലത്തിന്റെ വാടക വര്‍ദ്ധിപ്പിയ്ക്കുക, ലാഭകരമല്ലാത്ത പമ്പുകളുടെ വസ്തുവകകള്‍ ഉപാധികളില്ലാതെ തിരിച്ചേല്‍പിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും പെട്രോള്‍ പമ്പ് ഉടമകള്‍ ഉന്നയിക്കുന്നുണ്ട്.












Click it and Unblock the Notifications