പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടും!! ബുധനാഴ്ച തുറന്നാലും പെട്രോള്‍ ലഭിക്കില്ല ? കാരണം....
ദിവസേനയുള്ള ഇന്ധന വില മാറ്റത്തില്‍ പ്രതിഷേധിച്ചാണ് സമരം
കൊച്ചി: സംസ്ഥാനം കുറച്ചു ദിവസത്തേക്കു പെട്രോള്‍ ക്ഷാമത്തിലേക്ക് നീങ്ങിയേക്കുമെന്നു സൂചന. തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ചൊവ്വാഴ്ച അര്‍ധ രാത്രി വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകള്‍ തീരുമാനിച്ചു കഴിഞ്ഞു. ബുധനാഴ്ച പമ്പുകള്‍ വീണ്ടും തുറക്കുമെങ്കിലും വ്യാഴാഴ്ച വരെ ഇന്ധനത്തിനു ക്ഷാമം വരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ധനവില ദിവസേന മാറുന്ന സമ്പ്രദായം നിലവില്‍ വന്നതു മുതല്‍ വന്‍ നഷ്ടമാണ് നേരിടുന്നതെന്ന് പമ്പുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതു പരിഹരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിച്ചില്ലെന്നും അവര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് പെട്രോള്‍ ഡീലേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പുതിയ പരിഷ്കാരത്തെ തുടര്‍ന്ന് മാസത്തില്‍ 40,000 മുതല്‍ 60,000 രൂപ വരെ പമ്പുടമകള്‍ക്കു നഷ്ടം സംഭവിക്കുന്നുണ്ട്. പമ്പുടമകള്‍ക്കുള്ള കമ്മീഷന് തുക വര്‍ധിപ്പിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സമരത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ തന്നെ സ്റ്റോക്ക് എടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ചില പമ്പുകളില്‍ നോ സ്റ്റോക്ക് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. സമരം കഴിഞ്ഞ് ബുധനാഴ്ച സ്റ്റോക്ക് എടുക്കാനാണ് സമരക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ കുറച്ചു ദിവസത്തേക്ക് ഇന്ധനക്ഷാമം നേരിട്ടേക്കാം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications