പെട്രോള്‍ പമ്പ് സമരം 27 ന്
തിരുവനന്തപുരം: കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഡിസംബര്‍ 27 ന് വെള്ളിയാഴ്ച തുറക്കില്ല. പമ്പ് ഉടകളുടെ സമരത്തിന്റെ ഭാഗമായാണ് ഇത്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് പെട്രോള്‍ പന്പുകള്‍ അടഞ്ഞ് കിടക്കും.

ദേശീയ തലത്തില്‍ പ്രഖ്യാപിച്ച സമരമാണിത്. എന്നാല്‍ കേരളത്തിലൊഴികെ മറ്റിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. എന്നാല്‍ ശബരി മല സീസണ്‍ ആയതിനാലും ക്രിസ്മത് തിരക്കായാതിനാലും കേരളത്തിലെ സമരം 27 ലേക്ക് മാറ്റി വക്കുകയായിരുന്നു.
എണ്ണ കമ്പനികളോടും സര്‍ക്കാരിനോടും വിവധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സമരം നടത്തുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവക്കുണ്ടാകുന്ന ബാഷ്പീകരണം പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് വന്‍ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഈ നഷ്ടം എണ്ണ കമ്പനികള്‍ നികത്തണം എന്നതാണ് പമ്പ് ഉടമകളുടെ ആവശ്യം. വിതരണക്കാര്‍ക്ക് നല്‍കേണ്ട കമ്മീഷന്‍ ഇതുവരേയും കമ്പനികള്‍ കൊടുത്ത് തീര്‍ത്തിട്ടില്ലെന്ന് അത് ഉടന്‍ നല്‍കണമെന്നും പമ്പ് ഉടമകള്‍ ആവശ്യപ്പെടുന്നു.
ഫാക്ടറികളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകളാണ് കേരളത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് ഏര്‍പ്പെടുത്തുന്നത് എന്നതാണ് മറ്റൊരു ആക്ഷേപം. കേരളത്തില്‍ മാത്രമേ ഇത്തരം നിബന്ധനകള്‍ ഉള്ളൂ എന്നും പമ്പ് ഉടമകള്‍ ആരോപിക്കുന്നു. ഇഇത്തരം നിബന്ധനകള്‍ നീക്കണം എന്നും ആവശ്യപ്പെട്ടാണ് പെട്രോള്‍ പമ്പ് ഉടമകളുടെ സമരം












Click it and Unblock the Notifications