• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കരിപ്പൂരില്‍ സന്ദര്‍ശനവും 10 ലക്ഷവും; പെട്ടിമുടിയോട് നീതി കേട്', പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം

ഇടുക്കി: രാജമലയില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ ആദ്യഘട്ടമായാണ് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചെങ്കിലും ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തുന്നത്. 10 ലക്ഷം രൂപ വീതം കരിപ്പൂർ ദുരന്തത്തിനിരയായവർക്ക് അടിയന്തിര സഹായം അനുവദിച്ച സാഹചര്യത്തിൽ എന്തിനാണ് ഈ വിവേചനമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിക്കുന്നത്.

cmsvideo
  കരിപ്പൂർ വിമാന അപകടം: മരണം 19 ആയി; 15 പേരുടെ നില അതീവ ഗുരുതരം

  ആദ്യഘട്ടസഹായം എന്നൊക്കെ പറഞ്ഞാണ് ഈ വിവേചനത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. രാജമലയിലെ വ്യക്തികൾക്ക് ആദ്യഘട്ടത്തിൽ തന്നെ 10 ലക്ഷം രൂപ വീതം നൽകാൻ മുഖ്യമന്ത്രി സത്വര നടപടികൾ കൈക്കൊള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.

  പെട്ടിമുടിയിലെ ജനങ്ങളോട്

  പെട്ടിമുടിയിലെ ജനങ്ങളോട്

  പെട്ടിമുടിയിലെ ജനങ്ങളോട് സര്‍ക്കാര്‍ കാണിയ്ക്കുന്നത് തികഞ്ഞ വിവേചനമാണെന്ന് ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടു. 26 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കുകയാണ്. ഈ ഘട്ടത്തിൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടായ പ്രഖ്യാപനങ്ങളും സമീപനങ്ങളും അങ്ങേയറ്റം ഈ നാടിനോടുള്ള തരംതിരിവായി കാണുകയാണെന്ന്

  എന്തുകൊണ്ട് വന്നില്ല

  എന്തുകൊണ്ട് വന്നില്ല

  ഇടുക്കിയെ വേർതിരിച്ച് കണ്ടതിൽ ജനപ്രതിനിധിയെന്ന നിലയിൽ അംഗീകരിക്കാനാവില്ല.. മുഖ്യമന്ത്രി നിലപാട് തിരുത്തണം. ഒറ്റ ഉരുൾപൊട്ടലിൽ തന്നെ നിരവധി ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി എത്തുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നു. അത് മുഖ്യമന്ത്രി കാണേണ്ടതായിരുന്നു, അദ്ദേഹം നേരത്തെ തന്നെ ഇവിടെ എത്തേണ്ടതായിരുന്നു. എന്തുകൊണ്ട് വന്നില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

  82 ആളുകൾ

  82 ആളുകൾ

  കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടേയും ഡീന്‍ കുര്യാക്കോസ് ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

  മൂന്നാറിലെ പെട്ടിമുടിയിൽ ഉണ്ടായ അസാധാരണമായ ഉരുൾപൊട്ടൽ 82 ആളുകൾ താമസിച്ചിരുന്ന തൊഴിലാളി ലയങ്ങളെ പൂർണ്ണമായി കവർന്നെടുക്കുകയും, നൂറുകണക്കിന് കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തത്.

  കരിപ്പൂരിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം

  കരിപ്പൂരിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം

  ഇപ്പോഴും 46 ആളുകളുടെ മൃതദേഹം കാത്ത് ആയിരകണക്കിനാളുകൾ മനസ്സിൽ അടങ്ങാത്ത നൊമ്പരവുമായി കാത്തു നിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. മുഖ്യമന്ത്രി ഇന്ന് കരിപ്പൂരിൽ എത്തി വിമാനത്താവളത്തിലെ ദുരന്ത മേഖല സന്ദർശനത്തിനു ശേഷം ധനസഹായ പ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ.., കരിപ്പൂരിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരണമടഞ്ഞവർക്ക് 5 ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്..

  വിവേചനം

  വിവേചനം

  ഇത് പ്രഥമദൃഷ്ട്യാ തന്നെ വിവേചനം ആയി എല്ലാ ആളുകളും കാണുകയും.. ഇതേതുടർന്ന് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി തന്നെ ഇത് പ്രാഥമികമായ ധനസഹായം മാത്രമാണ് ഇടുക്കിയിൽ നൽകിയിട്ടുള്ളത് എന്നും, പൂർണ്ണമായും രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം അടുത്ത ഘട്ടം ഉണ്ടാകുമെന്നും സൂചിപ്പിക്കുകയുണ്ടായി.

  ഇതുകൊണ്ട് ഇടുക്കികാരോട് വിവേചനമില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞു വയ്ക്കുന്നത്.

  എനിക്ക് ചോദിക്കാനുള്ളത്

  എനിക്ക് ചോദിക്കാനുള്ളത്

  മുഖ്യമന്ത്രിയോട് എനിക്ക് ചോദിക്കാനുള്ളത് 71 ആളുകൾ പൂർണമായി മരണപ്പെട്ടു എന്ന് എല്ലാ അർത്ഥത്തിലും മനസിലാക്കിയ ശേഷമാണ് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതു തന്നെ. ഇനി ആകെ അവശേഷിക്കുന്നത് മരണമടഞ്ഞ 71 ആളുകളെയും വേണ്ടത്ര ബഹുമാനത്തോടെയും, പരിഗണനയോടെയും അടക്കം ചെയ്യുക എന്നത് മാത്രമാണ്.

  ഇപ്പോഴും കാത്തു നിൽക്കുകയാണ്

  ഇപ്പോഴും കാത്തു നിൽക്കുകയാണ്

  തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കാത്ത് നൂറുകണക്കിന് ബന്ധുമിത്രാദികൾ ഇപ്പോഴും കാത്തു നിൽക്കുകയാണ്.

  അത് കണ്ടു വിറങ്ങലിച്ചു നിൽക്കുന്ന ആയിരക്കണക്കിനാളുകളുടെ മനസ്സുകളിലേക്കാണു മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചപ്പോൾ അത് തികഞ്ഞ വിവേചനം ആയിപോയി എന്ന ചിന്ത കടന്നുവന്നത്.

  മുഖ്യമന്ത്രിയുടെ ഈ നടപടിയിൽ വിവേചനമുണ്ടായി എന്ന് കരുതുന്നതിൽ ആരെയും തെറ്റ് പറയാൻ സാധ്യമല്ല.

  എന്തുകൊണ്ട് സാധിച്ചില്ല

  എന്തുകൊണ്ട് സാധിച്ചില്ല

  മൂന്നാറിലെ മരംകോച്ചുന്ന തണുപ്പിലും, വിയർത്തൊലിച്ച് അധ്വാനിച്ച് അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ട്ടപെടുന്ന തമിഴ് വംശജരായ തൊഴിലാളികളാണ് പൂർണമായി മരണപ്പെട്ടത്. അവരോട് ഈ നീതികേട്‌ ഒരു കാരണവശാലും വേണ്ടിയിരുന്നില്ല. ഇനി വിവേചനമല്ല ആദ്യഘട്ട സഹായമാണെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണെങ്കിലും, കരിപ്പൂരിൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് പെട്ടിമുടി വരെ എത്താൻ സാധിച്ചില്ല എന്ന ചോദ്യം, ആ ചിന്തയ്ക്ക് ബലമേറുകയാണ്..

  മലപ്പുറത്ത്

  മലപ്പുറത്ത്

  ഗവർണറും ചീഫ് സെക്രട്ടറിയും മന്ത്രിമാരും ഉൾപ്പെടെ ഗവൺമെന്റിന്റെ മുഴുവൻ സംവിധാനങ്ങളും മലപ്പുറത്ത് സന്ദർശനം നടത്തുകയും, പാവപ്പെട്ട റവന്യൂമന്ത്രിയെ ഉന്തിത്തള്ളി ഇടുക്കിലേക്ക് പറഞ്ഞയച്ചതും കാണുമ്പോൾ ഇത് വിവേചനം അല്ലാതെ മറ്റെന്താണ് പറയാൻ സാധിക്കുക ?? റവന്യൂ മന്ത്രി അരമണിക്കൂർ സന്ദർശനം നടത്തി തിരികെ പോയി... സർക്കാരിന്റെ നിർദ്ദേശപ്രകാരം പെട്ടിമുടി സന്ദർശിച്ച റവന്യൂ മന്ത്രിക്ക് അ നിലയിൽ തന്നെ നന്ദി രേഖപ്പെടുത്തുന്നു

  എംഎം മണിയാണ്

  എംഎം മണിയാണ്

  ശേഷം ഇവിടെ സന്ദർശനം നടത്തിയത് ഇടുക്കി ജില്ലയിൽ നിന്നുള്ള മന്ത്രി കൂടിയായ എംഎം മണിയാണ് മറ്റുള്ള ഗവൺമെൻറിന്റെ സംവിധാനങ്ങളോ, പ്രതിനിധികളോ ഇവിടെ എത്തി ചേർന്നിട്ടില്ല. ഇതിനെ ഏതുവിധത്തിൽ വിശേഷിപ്പിക്കണം? പറയുന്ന വാക്കിനോട് അല്പമെങ്കിലും നീതിപുലർത്തുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി എത്രയും പെട്ടന്ന് ദുരന്ത സ്ഥലം സന്ദർശിക്കുകയാണ് ചെയ്യേണ്ടത്.

  രാജമലയില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം 27 ആയി

  English summary
  pettimudi landslide; idukki mp Dean Kuriakose slams pinarayi vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X