കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പിഎഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു. മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കുക, പെന്‍ഷന് ക്ഷാമബത്ത അനുവദിക്കുക, കമ്യൂട്ടേഷന്‍ തുക തിരിച്ച് നല്‍കുന്നതിന് കാലാവധി നിശ്ചയിക്കുക, തടഞ്ഞ് വെച്ച മൂന്ന് ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക, സിബിടിയില്‍ പെന്‍ഷന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, പി എഫ് പെന്‍ഷകാര്‍ക്ക് ചികില്‍സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മിനിമം പെന്‍ഷന്റെ കാര്യത്തില്‍ അസോസിയേഷന്റെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ തുച്ഛമായ പെന്‍ഷന്‍ വാങ്ങുന്ന നിരവധി പേരുണ്ട്. ഇവരുടെ ജീവിതം ദുസ്സഹമാണ്. വിലക്കയറ്റവും, വിളത്തകര്‍ച്ചയുമെല്ലാം പൊതുജീവിതത്തെയും ബാധിച്ച സാഹചര്യത്തില്‍ അടിയന്തരമായി മിനിമം പെന്‍ഷന്‍ ഒമ്പതിനായിരം രൂപയാക്കണം. പി എഫ് പെന്‍ഷന്‍കാര്‍ക്ക് ചികിത്സാസൗകര്യമില്ലാത്തതും ദുരിതമാണ്. വിവിധ രോഗങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്ന പെന്‍ഷന്‍കാര്‍ക്ക് ഈ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അത് ഏറെ ഉപകാരപ്രദമാവും.

pensioners association

പെന്‍ഷന്‍ ക്ഷാമബത്ത, കമ്മ്യൂട്ടേഷന്‍ തുക തിരിച്ചുനല്‍കുക തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിലും സത്വര നടപടിവേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി. ജേക്കബ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.എം.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി പി.അപ്പന്‍ നമ്പ്യാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.കെ.സുഗതന്‍ (സിഐറ്റി യു), പി.പി. ആലി (ഐ എന്‍ ടി യു സി), പി.സ്റ്റാന്‍ലി (എഐ ടി യു സി), എന്‍.ഒ.ദേവസ്സി (എച്ച്എംഎസ്), ടി.ഹംസ (എസ് ടി യു), എന്‍.വേണുഗോപാല്‍ (പിഎല്‍ സി ), വി.കെ.ചന്ദ്രന്‍ (സംസ്ഥാന ഖജാന്‍ജി), ജില്ലാ സെക്രട്ടറി എം.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
pf pensioners district conference in wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X