കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ കെഎസ്ഇബി പിരിച്ചുവിട്ടു; 'എന്‍ഐഎ റിപ്പോര്‍ട്ട്' വ്യാജമെന്ന് പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു. സംഘടനയെ നിരോധിച്ചതിന് പിന്നാലെയാണ് നടപടി. നിലവില്‍ സലാം എന്‍ഐഎ കസ്റ്റഡിയിലാണ്. കഴിഞ്ഞ മാസം ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത വേളയില്‍ മഞ്ചേരി സ്വദേശിയായ സലാമിനെയും പിടികൂടിയിരുന്നു. കെഎസ്ഇബിയുടെ മഞ്ചേരി റീജ്യണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം.

p

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനുമതിയില്ലാതെ വിദേശ യാത്ര നടത്തി, സര്‍വീസ് ചട്ടം ലംഘിച്ചു എന്നീ ആരോപണങ്ങള്‍ നേരത്തെ സലാം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. 2020 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ് സലാം. കഴിഞ്ഞ ആഗസ്റ്റില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ് സംഘടനെ നിരോധിച്ചതും സലാം അറസ്റ്റിലായതും. ഈ പശ്ചാത്തലത്തിലാണ് കെഎസ്ഇബി പിരിച്ചുവിട്ടത്.

രാത്രി കാറിലും ബൈക്കിലും മോഷ്ടാക്കള്‍ എത്തി; ദമ്പതികള്‍ക്ക് മര്‍ദ്ദനം, സംഘത്തില്‍ സ്ത്രീകളും, പിടിയില്‍രാത്രി കാറിലും ബൈക്കിലും മോഷ്ടാക്കള്‍ എത്തി; ദമ്പതികള്‍ക്ക് മര്‍ദ്ദനം, സംഘത്തില്‍ സ്ത്രീകളും, പിടിയില്‍

അതേസമയം, കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട് എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചു.

''873 പോലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. എന്‍ഐഎ ഇതുസംബന്ധിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ എന്‍ഐഎ പരിശോധിച്ചിരുന്നു. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ഹര്‍ത്താല്‍ വേളയിലും ബന്ധപ്പെട്ടിരുന്നു...'' ഇങ്ങനെ തുടങ്ങിയ വിവരങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

English summary
PFI Chairman OMA Salam Dismissed From KSEB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X