പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ 7 ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ; 5 ദിവസം നല്കി കോടതി
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവ് എ അബ്ദുല്‍ സത്താറിനെ അഞ്ച് ദിവസം എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ട് കോടതി. ഏഴ് ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ഐഎ സംഘത്തിന്റെ ആവശ്യം. എന്നാല്‍ വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാമെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി വ്യക്തമാക്കി. വിദേശ ഫണ്ട്, ഭീകര റിക്രൂട്ട്മെന്റ് തുടങ്ങിയ കാര്യങ്ങളിലെ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിലുണ്ടായ ആക്രമത്തില്‍ അബ്ദുല്‍ സത്താറിനെ പ്രതി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അബ്ദുല്‍ സത്താറാണ് എന്ന കാരണത്താലായിരുന്നു ഇത്. കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം ഈടാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ത്താല്‍ അക്രമങ്ങള്‍ എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.
അതേസമയം, ദേശീയ തലത്തില്‍ പിഎഫ്ഐക്കെതിരെ നടപടികള്‍ തുടരുകയാണ്. ഡല്‍ഹിയിലെ പിഎഫ്ഐയുടെ മൂന്ന് ഓഫീസുകള്‍ ഇന്ന് അടച്ചുപൂട്ടി. യുഎപിഎ പ്രകാരം കേസെടുത്ത പിന്നാലെയാണിത്. ഷഹീന്‍ബാഗ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജെയ്ദ് അപ്പാര്‍ട്ട്മെന്റിലെ ഓഫീസ്, ജാമിയ നഗറിലെ ഹിലാല്‍ ഹൗസ് ഓഫീസ്, തെഹ്രി മന്‍സില്‍ എന്നിവയാണ് ഇന്ന് ഡല്‍ഹി പോലീസ് സീല്‍ ചെയ്തത്.
ഈ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സംശയകരമായ പ്രവര്‍ത്തനങ്ങള്‍ പിഎഫ്ഐ നടത്തി എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ സെപ്തംബര്‍ 27നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കിയത്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. രാജ്യ വ്യാപകമായി സംഘടനയുടെ ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്ത രണ്ടാമത്തെ ദിവസമായിരുന്നു നിരോധനം പ്രഖ്യാപിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications