കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചർച്ചയിൽ പരിഹാരമായില്ല; തിങ്കളാഴ്ചത്തെ സൂചനാ പണിമുടക്കുമായി മുന്നോട്ടെന്ന് പിജി ഡോക്ടർമാർ

Google Oneindia Malayalam News

തിരുവനന്തപുരം: തിങ്കളാഴ്ച പ്രഖ്യാപിച്ച സൂചനാ പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ. പ്രശ്നപരിഹാരത്തിനായി ഇന്ന് നടത്തിയ ചർച്ച ഫലം കാണാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുള്ളതെന്നും പിജി ഡോക്ടർമാർ അറിയിച്ചു.

6 പേര്‍ പുറത്തുപോയാല്‍ പാര്‍ട്ടി പിളരുമോ? മെംബര്‍ഷിപ്പുമായി കാസിം പക്ഷം, ഐഎന്‍എല്ലില്‍ സമവായമില്ല6 പേര്‍ പുറത്തുപോയാല്‍ പാര്‍ട്ടി പിളരുമോ? മെംബര്‍ഷിപ്പുമായി കാസിം പക്ഷം, ഐഎന്‍എല്ലില്‍ സമവായമില്ല

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ജെഡിഎംഇ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ എന്നിവരുമായി ഇന്ന് രാവിലെ പിജി ഡോക്ടേഴ്‌സ് പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പിജി ഡോക്ടർമാരുടെ ആവശ്യങ്ങൾ കേൾക്കുകയും അവ ഉന്നത തലത്തിലേക്ക് എത്തിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവർ ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറ് മാസമായി പിജി ഡോക്ടേഴ്‌സ് ഉന്നയിക്കുന്ന ഇതേ ആവശ്യങ്ങൾ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ചത്തെ സൂചനാ പണിമുടക്ക്.

 hospital-1563163

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

തിങ്കളാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെയാണ് പിജി ഡോക്ടേഴ്‌സിന്റെ സംസ്ഥാന വ്യാപക സൂചന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പണിമുടക്കിന്റെ ഭാഗമായി കൊവിഡ് ഇതര ചികിത്സയിൽ നിന്നും ജോലികളിൽ നിന്നും ഇവർ പൂർണമായി വിട്ട് നിൽക്കുമെങ്കിലും അത്യാഹിത വിഭാഗം, ഐസിയു, കൊവിഡ് ചികിത്സ എന്നിവ മുടക്കില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് ചികിത്സ ആരംഭിച്ചതിന് ശേഷം തങ്ങൾക്ക് പഠനം നഷ്ടപ്പെടുന്നു എന്നതാണ് പിജി ഡോക്ടേർമാർ ഉന്നയിച്ചിട്ടുള്ള പ്രധാന പരാതി. സൂചന പണിമുടക്കിന് ശേഷവും തങ്ങൾ ഉന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം റിസ്ക് അലവൻസും വർധിപ്പിച്ച വേതവലും പിജി ഡോക്ടർമാർക്ക് ലഭിക്കുന്നില്ല ഇതും സമരത്തിലേക്ക് നീങ്ങുന്നതിനുള്ള കാരണങ്ങളിലൊന്നാണ്.

Recommended Video

cmsvideo
Manasa's funeral function

English summary
PG doctors move to strike after no favorable decisions in a recent meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X