കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്റ്റോസ്റ്റം തിരുമേനി വിടവാങ്ങി, അന്ത്യം 104ാം വയസ്സിൽ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

Google Oneindia Malayalam News

തിരുവല്ല: മാര്‍ത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടി മെത്രാപ്പൊലീത്ത ആയിരുന്നു ക്രിസ്റ്റോസ്റ്റം തിരുമേനി. 2018ല്‍ രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

മണിക്കുട്ടൻ ഒരുപരിധിവരെയേ രഹസ്യം സൂക്ഷിക്കൂത്രെ.. എല്ലാം തുറന്നുപറയും ത്രെ! ഭാർഗവീനിലയം- ഹോറർ ടാസ്ക് ! റിവ്യൂമണിക്കുട്ടൻ ഒരുപരിധിവരെയേ രഹസ്യം സൂക്ഷിക്കൂത്രെ.. എല്ലാം തുറന്നുപറയും ത്രെ! ഭാർഗവീനിലയം- ഹോറർ ടാസ്ക് ! റിവ്യൂ

കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം വിടവാങ്ങിയത്. പുലര്‍ച്ചെ 1.15ഓട് കൂടി ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മാര്‍ത്തോമ സഭയുടെ മുന്‍ അധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. തുടര്‍ന്ന് കുമ്പനാട്ടെ ആശുപത്രിയിലേക്ക് തന്നെ മാറ്റിയെങ്കിലും മരണം അവിടെ വെച്ച് സംഭവിക്കുകയായിരുന്നു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

1

അദ്ദേഹത്തിന്റെ ഭൗതിക ശരീരം തിരുവല്ല അലക്‌സാണ്ടര്‍ മാര്‍ത്തോമ സ്മാരക ഹാളിലേക്ക് മാറ്റും. കബറടക്കം ഇന്ന് നടക്കും. ഏറ്റവും കൂടുതല്‍ കാലം ബിഷപ്പ് പദവി വഹിച്ച വ്യക്തിയെന്ന റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്. 1997 മുതല്‍ 2007 വരെ മാര്‍ത്തോമ സഭയുടെ അധ്യക്ഷ പദവി വഹിച്ചിരുന്നു. 1918 ഏപ്രില്‍ 27ന് ഇരവിപേരൂര്‍ കലകമണ്ണില്‍ കെഇ ഉമ്മ്ൻ കശിശായുടേയും ശോശാമ്മയുടേയും മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം.

മനോഹരം രമ്യ പാണ്ഡ്യന്‍; നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Recommended Video

cmsvideo
Pinarayi government will have more youth in cabinet

English summary
Philipose Mar Chrysostom Mar Thoma Valiya Metropolitan Thirumeni passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X