Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ മടങ്ങി വരവ് ആഘോഷിക്കുന്നത് മലയാളി ഫാന്‍സ് മാത്രമല്ല.. ഇത് പൊളിക്കും

കൊച്ചി: 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമുള്ള ദിലീപിന്റെ മടങ്ങി വരവ് കേരളം കണ്ടതാണ്. അകത്തേക്ക് പോയത് കൂക്കുവിളികളുടെ അകമ്പടിയോടെ ആണെങ്കില്‍ പുറത്ത് വന്നത് ആര്‍പ്പുവിളികളും ആരവങ്ങളുമായിട്ടാണ്.

മലയാളികള്‍ മാത്രമാണ് ദിലീപിന് ഫാന്‍സ് ആയിട്ടുള്ളത് എന്ന് കരുതിയെങ്കില്‍ തെറ്റി. ദിലീപിന്റെ മടങ്ങി വരവില്‍ സന്തോഷിക്കുന്ന വേറെ ചിലരുമുണ്ട്. അത് മലയാളികൾ അല്ലെന്നത് മാത്രമല്ല, ഇന്ത്യക്കാർ പോലുമല്ല.

ഫാൻസ് പ്രചാരണം

ഫാൻസ് പ്രചാരണം

ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍സ് പേജുകളുണ്ട്. ദിലീപിന് വേണ്ടി അവര്‍ വലിയ തോതില്‍ പ്രചാരണവും നടത്തുന്നുണ്ട്. ദിലീപ് നിരപരാധി ആണെന്നതാണ് പ്രധാന വാദം.

ആഘോഷമാക്കി ഫാൻസ്

ആഘോഷമാക്കി ഫാൻസ്

ദിലീപ് ഓണ്‍ലൈന്‍, ദിലീപ് ഫാന്‍സ് ക്ലബ്ബ് എന്നിങ്ങനെ അനേകം ഫാന്‍ പേജുകള്‍ ഇഷ്ടതാരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കുന്നു. മലയാളിയായ നടന് മലയാളത്തില്‍ ആരാധകര്‍ ഉളളതില്‍ അത്ഭുതപ്പെടാനില്ല.

ഇത് മലയാളികളല്ല

ഇത് മലയാളികളല്ല

എന്നാലീ ആരാധകര്‍ മലയാളികളല്ല. ദിലീപ് ഫാന്‍സ് ക്ലബ്ബ് എന്ന പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ദിലീപിന്റെ തിരിച്ച് വരവ് ആഘോഷിക്കുന്നത് ഫിലിപ്പൈന്‍ സ്വദേശികളായ രണ്ട് പേരാണ്.

രണ്ട് ഫിലിപ്പൈൻ ആരാധകർ

രണ്ട് ഫിലിപ്പൈൻ ആരാധകർ

ദിലീപിന്റെ ഫോട്ടോയും ഹാഷ്ടാഗ് ചിഹ്നവുമെല്ലാം ഉണ്ട് ഇവരുടെ കയ്യില്‍. ജയിലില്‍ നിന്നും ദിലീപ് മടങ്ങി വന്നതില്‍ സന്തോഷമുണ്ടെന്നും ദിലീപിന് ഭാവിയില്‍ എല്ലാ വിജയവും ഉണ്ടാവട്ടെ എന്നും ഇവര്‍ ആശംസിക്കുന്നു.

അവനോടൊപ്പം

അവനോടൊപ്പം

വീഡിയോയുടെ അവസാനത്തില്‍ അവനോടൊപ്പം എന്ന ഹാഷ്ടാഗും പറയുന്നുണ്ട് ഈ ഫിലിപ്പൈന്‍ ആരാധകര്‍. ഇവര്‍ ശരിക്കും ദിലീപിന്റെ സിനിമകള്‍ കണ്ട് ആരാധകര്‍ ആയതാണോ അതോ വീഡിയോയ്ക്ക് വേണ്ടി മാത്രമായി ചിത്രീകരിച്ചതാണോ എന്ന് വ്യക്തമല്ല.

ആഘോഷമാക്കി ഫാൻസ്

ആഘോഷമാക്കി ഫാൻസ്

കേരളത്തില്‍ താമസിക്കുന്നവരാണോ അതോ വിദേശത്തുള്ളവരാണോ ഈ യുവാക്കളെന്നതും വ്യക്തമല്ല. എന്തായാലും ദിലീപിന്റെ കേരളത്തിലെ മലയാളി ഫാന്‍സ് ഈ വീഡിയോയും ആഘോഷിക്കുന്നുണ്ട്.

വൻ സ്വീകരണം

വൻ സ്വീകരണം

ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയത് വലിയൊരു ആള്‍ക്കൂട്ടമാണ്. എല്ലാവരും ദിലീപ് ആരാധകര്‍ ആകണമെന്ന് ഇല്ല. വെറും കൗതുകത്തിന്റെ പുറത്ത് എത്തിയവരും ഉണ്ടാകും.

കുറ്റവിമുക്തനാക്കിയ പോലെ

കുറ്റവിമുക്തനാക്കിയ പോലെ

എങ്കിലും ഭൂരിപക്ഷവും ദിലീപിന്റെ കടുത്ത ആരാധകര്‍ തന്നെയായിരുന്നു. ദിലീപ് സിന്ദാബാദ് വിളിയും മധുരപലഹാര വിതരണവും ഒക്കെയായി ആരാധകര്‍ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കുക തന്നെയായിരുന്നു. ജാമ്യം ലഭിച്ചത് കുറ്റവിമുക്തനാക്കിയതിന് തുല്യമെന്ന നിലയ്ക്കാണ് ആരാധകര്‍ ആഘോഷിക്കുന്നത്.

വീഡിയോ കാണാം

ദിലീപ് ഫാൻസ് ക്ലബ്ബ് പോസ്റ്റ് ചെയ്ത വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+