കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിനോള്‍ ദുരന്തം- കലക്ടറുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

  • By Desk
Google Oneindia Malayalam News

പട്ടിക്കാട്: ഫിനോയില്‍ ടാങ്കര്‍ മറിഞ്ഞതിനു ശേഷം സ്ഥിതിഗതികള്‍ പരിശോധിക്കാനായി പാണഞ്ചേരി പഞ്ചായത്തില്‍ ഒല്ലൂര്‍ എംഎല്‍എ. അഡ്വ. കെ. രാജന്റെ അധ്യക്ഷതയില്‍ മൂന്നാമത് യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രധാനമായും കൈക്കൊണ്ട തീരുമാനങ്ങള്‍ ഫിനോയിലിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാകുന്നതുവരെ കുടിവെള്ളം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കുള്ള വെള്ളം തടസമില്ലാതെ എത്തിച്ചുനല്‍കും. നാളെ മുതല്‍ എല്ലാ മൂന്നു ദിവസംതോറും സംഭവസ്ഥലംമുതല്‍ മണലിപ്പുഴവരെ ഉള്ള ജലാശയങ്ങളില്‍ 12 കേന്ദ്രങ്ങളില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു പരിശോധിക്കും.

phinoil

വാട്ടര്‍ അഥോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എച്ച്.ഒ.സി. പ്രതിനിധികളുടെ നേതൃത്വത്തില്‍ സമാഹരിക്കും. സംഭവം നടന്നതിന് ചുറ്റുമുള്ള വീടുകളില്‍ ഫിനോയില്‍ അംശം കണ്ടെത്തിയ കിണറുകള്‍ ഉള്ള വീടുകള്‍ മഴ പൊലിമയുടെ നേതൃത്വത്തില്‍ മഴവെള്ള സംഭരണികള്‍ സൗജന്യമായി നിര്‍മിച്ചു നല്‍കും. കിണര്‍ റീചാര്‍ജിങ്ങും ഇതിന്റെ ഭാഗമായി നടത്തിക്കൊടുക്കും. കിണറിലെ ഫിനോയില്‍ സാന്നിധ്യം കുറയുന്നത് അനുസരിച്ച് ബന്ധപ്പെട്ട കിണറുകള്‍ എച്ച്. ഒ.സി യുടെ നേതൃത്വത്തില്‍ വൃത്തിയാക്കി നിലവിലുള്ള മണ്ണും കരിയും മാറ്റിക്കൊടുക്കും. വെള്ളം ഒഴുകി പോകുന്ന തോടുകളിലെ മേല്‍മണ്ണ് മാറ്റുന്ന നടപടികള്‍ നാളെമുതല്‍ ആരംഭിക്കും. മണ്ണു മാറ്റുന്നത് ഫിനോള്‍ കമ്പനി അവരുടെ സ്ഥാപനത്തിലേക്ക് കൊണ്ടുപോകും.

സംഭവം നടന്ന സ്ഥലത്ത് ആര്‍.ടി.ഒ., എന്‍.എച്ച് .ഐ. പോലീസ് എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി. സി.വി.ഡി.ആര്‍.എം, കെ.എഫ്.ആര്‍.ഐ. , പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവരെ കൂട്ടിയോജിപ്പിച്ചു സ്വതന്ത്രമായ അന്വേഷണം നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നിരീക്ഷണം അവിടെ ഉണ്ടാകും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ വളരെ നല്ല തൃപ്തികാര്യമായി മുന്നോട്ടുപോകാന്‍ സാധിച്ചു എന്ന് എം.എല്‍.എ. പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എ. കൗശിഗന്‍, എച്ച്.ഒ.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നാരായണന്‍ കുട്ടി, തഹസില്‍ദാര്‍ ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ചന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സുമേഷ്, ഡെന്‍സി, ഔസേപ്പ്, ജോണി, ആരോഗ്യ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വാട്ടര്‍ അഥോറിറ്റി, ഇറിഗേഷന്‍, റവന്യൂ ഉദ്യോഗസ്ഥരും പങ്കെടുത്തു.

English summary
phinoil case-meeting organised in the presence of collector and mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X