ഫോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിമാനമിറക്കേണ്ടി വരും
കൊച്ചി: വിമാനത്താവളത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉണ്ടായതുപോലത്തെ സംഭവങ്ങള്‍ ഉണ്ടാകും.
കൊച്ചി വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടോ എന്ന് ചോദിച്ച് ഫോണ്‍ ചെയ്തപ്പോള്‍ അധികൃതര്‍ കരുതിയത് ബോബ് ഭീഷണിയെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല. പറന്നുയര്‍ന്ന വിമാനത്തിലെ പൈലറ്റിന് സന്ദേശം കൈമാറി. വിമാനം ബാംഗ്ലൂരില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു.

കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തെറ്റിദ്ധാരണെത്തുടര്ന്ന് ബാംഗ്ലൂരില്‍ ഇറക്കിയത്. ബോംബ് ഭീഷണിയെ നേരിടാന്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് വിമാനം ബാംഗ്ലൂരില്‍ ഇറക്കിയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ സംഭവം മനസ്സിലായത്.
ദില്ലി സ്വദേശിയായ പ്രജീഷ് എന്ന യുവാവാണ് കൊച്ചി വിമാനത്താവളത്തിലേക്ക് ഫോണ്‍ ചെയ്തത്. പ്രജീഷിന്റെ ഗേള്‍ ഫ്രണ്ട് ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ പ്രജീഷും അറിഞ്ഞിരുന്നു. ഇക്കാര്യം സുഹൃത്തിനെ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, വിവരം അന്വേഷിക്കാന്‍ വിമാനത്താവളത്തിലേക്ക് വിളിച്ചു.
അപ്പോഴേക്കും വിമാനം കൊച്ചിയില്‍ നിന്ന് പറന്നിരുന്നു. ഫോണ്‍ എടുത്തയാള്‍ പ്രജീഷിന്റെ സംശയത്തെ ബോംബ് ഭീഷണിയായിട്ടാണ് കരുതിയത്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് ഫോണ്‍ ചെയ്തത് ആരാണെന്ന് കണ്ടെത്തിയത്. വിളിച്ചപ്പോള്‍ സംഭവിച്ച കാര്യം പ്രജീഷ് തന്നെ പറയുകയും ചെയ്തു. ഇതോടെ സംശയങ്ങളും അഭ്യൂഹങ്ങളും അവസാനിക്കുകയും ചെയ്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications