കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിമാനമിറക്കേണ്ടി വരും

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: വിമാനത്താവളത്തിലേക്ക് വരുന്ന ഫോണ്‍ കോളുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഉണ്ടായതുപോലത്തെ സംഭവങ്ങള്‍ ഉണ്ടാകും.

കൊച്ചി വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടോ എന്ന് ചോദിച്ച് ഫോണ്‍ ചെയ്തപ്പോള്‍ അധികൃതര്‍ കരുതിയത് ബോബ് ഭീഷണിയെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല. പറന്നുയര്‍ന്ന വിമാനത്തിലെ പൈലറ്റിന് സന്ദേശം കൈമാറി. വിമാനം ബാംഗ്ലൂരില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു.

Air India

കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തെറ്റിദ്ധാരണെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ ഇറക്കിയത്. ബോംബ് ഭീഷണിയെ നേരിടാന്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് വിമാനം ബാംഗ്ലൂരില്‍ ഇറക്കിയത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ സംഭവം മനസ്സിലായത്.

ദില്ലി സ്വദേശിയായ പ്രജീഷ് എന്ന യുവാവാണ് കൊച്ചി വിമാനത്താവളത്തിലേക്ക് ഫോണ്‍ ചെയ്തത്. പ്രജീഷിന്റെ ഗേള്‍ ഫ്രണ്ട് ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. കൊച്ചി വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ പ്രജീഷും അറിഞ്ഞിരുന്നു. ഇക്കാര്യം സുഹൃത്തിനെ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയില്ല. പിന്നെ ഒന്നും ആലോചിച്ചില്ല, വിവരം അന്വേഷിക്കാന്‍ വിമാനത്താവളത്തിലേക്ക് വിളിച്ചു.

അപ്പോഴേക്കും വിമാനം കൊച്ചിയില്‍ നിന്ന് പറന്നിരുന്നു. ഫോണ്‍ എടുത്തയാള്‍ പ്രജീഷിന്റെ സംശയത്തെ ബോംബ് ഭീഷണിയായിട്ടാണ് കരുതിയത്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് ഫോണ്‍ ചെയ്തത് ആരാണെന്ന് കണ്ടെത്തിയത്. വിളിച്ചപ്പോള്‍ സംഭവിച്ച കാര്യം പ്രജീഷ് തന്നെ പറയുകയും ചെയ്തു. ഇതോടെ സംശയങ്ങളും അഭ്യൂഹങ്ങളും അവസാനിക്കുകയും ചെയ്തു.

English summary
Phone call misinterpreted as bomb threat, AirIndia flight made emergency landing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X