Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനപരാതി ഒതുക്കിത്തീർക്കാർ ശ്രമിച്ച സംഭവം: മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല

കോഴിക്കോട്: സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ട സംഭവത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ എകെ ശശീന്ദ്രന് എതിരെ കേസെടുത്തേക്കില്ല. കേസെടുത്താൽ നിലനിൽക്കില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസെടുത്തേക്കില്ലെന്ന സൂചനകൾ പുറത്തുവരുന്നത്.

എൻസിപി നേതാവ് തന്റെ കയ്യിൽ കയറിപ്പിടിച്ചുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അച്ഛനുമായി മന്ത്രി എകെ ശശീന്ദ്രൻ വിളിച്ച് സംസാരിച്ചതിന്റെ ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രശ്നം ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടത് വിവാദമായതിന് പിന്നാലെയാണ് ഈ നീക്കം. ഇതോടെ പീഡന പരാതിയാണെന്ന് അറിഞ്ഞുകൊണ്ടല്ല ഒത്തുതീർപ്പിന് വേണ്ടി വിളിച്ച് സംസാരിച്ചതെന്നാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തിന്റെ പേരിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് എൻസിപിയും സിപിഎമ്മും. ഇതിനിടെ മന്ത്രി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

aksaseendran-7-1

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

മുഖ്യമന്ത്രിയെക്കണ്ട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും ഇപ്പോൾ രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമാണ് എൻസിപി നേതാവും വനംമന്ത്രിയുമായ ശശീന്ദ്രന്റെ പ്രതികരണം. താൻ ഇടപെട്ടത് പാർട്ടി പ്രശ്നത്തിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി. മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. എകെജി സെന്ററിൽ സിപിഎം ഈ വിഷയിൽ കൂടിയാലോചന നടന്നുവരികയാണ്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണം ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+